District News
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ ഹൈസ്കൂൾ-ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു.
പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീനാ വില്യം അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, ശുചിത്വമിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ കെ.എൻ. സോമൻ മാസ്റ്റർ, സി.കെ. ബീന എന്നിവർ പ്രസംഗിച്ചു. ഓരോ സ്കൂളിനേയും പ്രതിനിധീകരിച്ച് വിദ്യാർഥികൾ അവരുടെ കാഴ്ചപ്പാടുകൾ, ചെയ്ത പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയാറാക്കിയ മോഡലുകൾ, ചിത്രങ്ങൾ എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു.
District News
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ വനിതകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ആവശ്യമായ അംഗബലത്തോടെ വനിതാ പോലീസ് സ്റ്റേഷന് അനുവദിക്കണമെന്ന് കേരള പോലീസ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.
സ്വന്തമായി കെട്ടിട സൗകര്യമില്ലാത്ത ചെറുപുഴ പോലീസ് സ്റ്റേഷന്, പയ്യന്നൂര്‍ പോലീസ് കണ്ട്രോള് റൂം എന്നിവയ്ക്ക് പുതുതായി കെട്ടിടങ്ങള്‍ പണിയുക, കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായ കുടിയാന്മല പോലീസ് സ്റ്റേഷന് കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിയുക, റൂറല്‍ ജില്ലാ പോലീസിന് മാങ്ങാട്ടുപറമ്പില്‍ അനുവദിച്ച സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയ ആസ്ഥാന മന്ദിരവും അനുബന്ധസൗകര്യങ്ങളും ഏര്‍പ്പെടുത്തുക, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രിസണേഴ്സ് സെല്‍ പണിയുക, റൂറല്‍ ജില്ലയിലെ എംടി വിഭാഗത്തിന് വര്‍ക്ക് ഷോപ്പ്, വെഹിക്കിള്‍ ഷെഡ് എന്നിവ പണിയുകയും. മെക്കാനിക്കിനെ നിയമിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു.
കേരള പോലീസ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ കെ. രാധാകൃഷ്ണന് എംപി ഉദ്ഘാടനം ചെയ്തു. സംതൃപ്തമായ ഒരു പോലീസ് സേന പൊതുസമൂഹത്തിലും സംതൃപ്തിയുണ്ടാക്കുമെന്ന് എംപി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.വി. ജയേഷ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധവി അനൂജ് പലിവാള്‍ വിശിഷ്ടാതിഥിയായിരുന്നു. റൂറല്‍ അഡീഷണല്‍ എസ്പി എന്‍.ആര്. ജയരാജ്, തളിപ്പറമ്പ് ഡിവൈഎസ്പി വി.വി. മനോജ്, പി.രമേശന്, പി.വി. രാജേഷ്, പി. ബാബുമോന്, പി.എന്‍.ഇന്ദു എന്നിവർ പ്രസംഗിച്ചു.
District News
കേളകം: ഫെയർ ട്രേഡ് അലയൻസ് കേരള ജില്ലാ വിത്തുത്സവം മാർച്ച് ആറ്,ഏഴ് തീയതികളിൽ കേളകത്ത് നടക്കും. മഞ്ഞളാംപുറം മിനി സ്റ്റേഡിയത്തിലാണ് വിത്തുത്സവം സംഘടിപ്പിക്കുക. സംഘാടക സമിതി രൂപീകരണ യോഗം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ഫെയർ ട്രേഡ് അലയൻസ് കേരള (എഫ്ടിഎകെ)ജനറൽ സെക്രട്ടറി തോമസ് കളപ്പുര അധ്യക്ഷത വഹിച്ചു. ചെയർമാൻ സണ്ണി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം ജോണി പാന്പാടി, എം.ജെ. റോബിൻ, ജോയ് കാവാലം എന്നിവർ പ്രസംഗിച്ചു.
ജോർജ്കുട്ടി വാളുവെട്ടിക്കൽ, ജോസ് ജോസഫ് ചേരിയിൽ, ടി.കെ. ബാഹുലേയൻ, വ്യാസ് ഷാ, ജോയി ചാക്കോ, ജയലാൽ മണത്തണ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാനായി തോമസ് കളപ്പുരയെ തെരഞ്ഞെടുത്തു.
District News
കണ്ണൂർ: തിരക്കേറിയ റോഡിൽ കക്കൂസ് മാലിന്യം ഒഴുക്കി വിട്ടു. കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് മുൻവശത്തെ റോഡിലാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ പ്രഭാത സവാരിക്കിറങ്ങിയവർ ദുർഗന്ധത്തെ തുടർന്ന് പരിശോധിച്ചപ്പോളാണ് റോഡിൽ കക്കൂസ് മാലിന്യംതള്ളിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കോർപറേഷനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് മേയർ പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിജിൽ മാക്കുറ്റി കൗൺസിലർ അർഷാദ് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപൻ എന്നിവർ സ്ഥലത്തെത്തി. കോർപറേഷനിൽ നിന്നുള്ള ശുചീകരണ തൊഴിലാളികൾ റോഡിൽ നൂറു മീറ്ററോളം ദൂരത്തിൽ ഒഴുക്കി വിട്ട കുമ്മായം വിതറിയെങ്കിലും റോഡരികിലും മറ്റും മാലിന്യം കെട്ടിക്കിടക്കുകയാണ്. ഈ മേഖലയിലെ വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ചക്കരക്കൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് മാലന്യം തള്ളിയ വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മേയർ പി. ഇന്ദിര പറഞ്ഞു.
District News
ഇരിട്ടി: റബറിനും കശുവണ്ടിക്കും 250 രൂപ താങ്ങുവില നിശ്ചിക്കണമെന്ന് ഇരിട്ടിയിൽ നടന്ന കേരള കർഷക യൂണിയൻ -എം പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യ പ്പെട്ടു.
വന്യമൃഗശല്യം, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് -എം സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗം മാത്യു കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ-എം പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു വള്ളികാവുങ്കൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്-എം കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയ് കൊന്നക്കൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് മാലത്ത്, ജയ്സൺ ജിരകശേരി, ജോർജ് മാത്യു, വിപിൻ തോമസ്, ഡോ. ത്രേസ്യാമ്മ കൊങ്ങോല തുടങ്ങിവർ പ്രസംഗിച്ചു.
District News
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വലിയപറമ്പുംകരിയിൽ വീട്ടുകിണറ്റിൽ ഡീസലിന്റെ സാന്നിധ്യം കണ്ടതിനെ തുടർന്ന് പരിശോധിക്കാൻ എത്തിയ സംഘം സാമ്പിൾ ശേഖരിക്കാതെ മടങ്ങി. ഹിന്ദുസ്ഥാൻ പ്രട്രോളിയം സെയിൽസ് മാനേജർ നിഷാദും സംഘവുമാണ് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് മടങ്ങിയത്.
കഴിഞ്ഞ തവണ പരിശോധനയ്ക്ക് എത്തിയ സംഘത്തിൽ വിശ്വാസം ഇല്ലെന്ന് വീട്ട് ഉടമസ്ഥനും നാട്ടുകാരും ഉറപ്പിച്ച് പറയുകയായിരുന്നു. സാമ്പിൾ പരിശോധിക്കുന്നതിൽ ഇരുകൂട്ടരും പരസ്പരം വിശ്വാസം ഇല്ലെന്ന് അറിയച്ചതോടെ പഞ്ചായത്ത് അധികൃതരും പോലീസും പമ്പ് അധികൃതരും നാട്ടുകാരും ചേർന്ന് ചർച്ച നടത്തി. തുടർന്ന് വിഷയം പരിഹരിക്കുന്നതിനായി സമവായത്തിൽ എത്തുകയായിരുന്നു. പുതിയ തീരുമാനപ്രകാരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തും.
സെയിൽസ് മാനേജർ പരിശോധന നടത്തുന്നതിൽ അതൃപ്തി ഉള്ളതുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് റീജിയണൽ മാനേജർക്ക് പരാതി നൽകി പുതിയ പരിശോധന സംഘം എത്തി പരിശോധന നടത്തും. പമ്പിൽ നിലവിലുള്ള ഡീസൽ വിറ്റുതീർത്ത് പുതിയ സ്റ്റോക്ക് എടുക്കാതെ പെട്രോൾ മാത്രം വില്പന നടത്തും. ടാങ്കിലെ അവശേഷിക്കുന്ന ഡീസൽ കൂടി പുറത്തെടുത്ത് ടാങ്കിന്റെ പരിശോധന നടത്തും. സാമ്പിൾ പരിശോധനയിൽ ഡീസലിന്റെ സാന്നിധ്യം ഉറപ്പിച്ചാൽ ടാങ്ക് പുറത്തെടുത്ത് പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി.
സംയുക്ത തീരുമാനപ്രകാരം പഞ്ചായത്ത് ഇന്നു തന്നെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയക്കും. പമ്പ് അധികൃതരും നാട്ടുകാരും തമ്മിൽ അഭിപ്രയ വിത്യാസം വന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ, പഞ്ചായത്ത് അംഗം ഷമീന ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ കരിക്കോട്ടക്കരി പോലീസും ചേർന്ന് നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനത്തിലെത്തിയത്.
District News
കണ്ണൂർ: ജില്ലയില്‍ സ്ഥാനമൊഴിഞ്ഞ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ക്ക് യാത്രയയപ്പ് നല്കി. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എം.വി. ജയന് പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 81 സിഡിഎസുകളില്‍ രണ്ട് തവണ സിഡിഎസ് ചെയര്‍പേഴ്സണായി സേവനമനുഷ്ഠിച്ച 61 പേരാണ് സ്ഥാനമൊഴിഞ്ഞത്. കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന പരിപാടിയില്‍ സിനിമാ സീരിയല്‍ താരം പി.പി. കുഞ്ഞികൃഷ്ണന് മുഖ്യാതിഥിയായിരുന്നു. ചെയര്‍പേഴ്സണ്‍മാര്‍ക്ക് സ്നേഹോപഹാരവും അദ്ദേഹം നല്കി. പുതുതായി നിയമിക്കപ്പെട്ട ചെയര്പേഴ്സണ്മാര് നാളെ ചുമതല ഏല്ക്കും.
District News
കണ്ണൂർ: ഇന്നു മുതൽ മാർച്ച് ഒന്നു വരെ ഇരിട്ടി അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിൽ നടക്കുന്ന സംസ്ഥാന സബ് ജൂണിയർ വനിതാ ഹോക്കി ചാന്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലാ ടീമിനെ വൈഗ മധു നയിക്കും. പാതിരിയാട് കോട്ടയം രാജാസ്ഹൈസ്കൂളിലെ പത്താം തരം വിദ്യാർഥിനിയാണ്.
തലശേരി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറിയിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനി ഒ.പി. ശിവാംഗനയാണ് വൈസ് ക്യാപ്റ്റന്‍. എ.അഷ്മിക, ആൻ മറിയ സജി , വി.കെ. അൻവേദിക, എം.കീർത്തന, കെ.ആദ്യ , ടി.അനന്യ, ആൽവി എസ്. കൃഷ്ണ, കെ.ജാസ്മിൻ , അമയ ശ്രീജിത്ത്, പി.അഷ്മിക, എ.സൻമയ,കെ.ആരാധ്യ, ജിദ ജാൻസി, പി.പി.അനിക, പി.കെ.ദേവസൂര്യ, തൻമയഷിബു, എന്നിവരാണ് ടീമംഗംങ്ങൾ. വിസ്മയ ഗിതീഷ് , സാറ, എം.വൈഗ, പി.കെ.ദേവാംഗന, എ. കണ്ണകി എന്നിവർ റിസർവ് കളിക്കാരുമാണ്.തലശേരി യുടിഎസ്സി ക്ലബ് പരിശീലകൻ സാമുവൽ രാജ് ടീം പരിശീലകനും കേരള ഹോക്കി അംഗവും മുൻ കണ്ണൂർ യൂണിവേഴ്സിറ്റി ടീം അംഗവുമായ വി.സി. ബിജിത മാനേജരുമാണ്.
District News
പിലിക്കോട്: ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ഫാം കാർണിവലിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ ജൈവവൈവിധ്യ സംരക്ഷണ ശില്പശാല നടത്തി.
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെംബർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി. വനജ അധ്യക്ഷത വഹിച്ചു.
അസോസിയേറ്റ് പ്രഫ. പി.കെ. രതീഷ്, അസിസ്റ്റന്റ് പ്രഫ. ഡോ. കെ.വി. സുമേഷ്, ഡോ. വി. നിഷലക്ഷ്മി, എം. വിനയൻ എന്നിവർ പ്രസംഗിച്ചു. ജൈവവൈവിധ്യ ഗവേഷകൻ വി.സി. ബാലകൃഷ്ണൻ, ജൈവ വൈവിധ്യ ബോർഡ് ജില്ല കോ-ഓർഡിനേറ്റർ വി.എം. അഖില, ഡോ. ടി. വനജ എന്നിവർ ക്ലാസെടുത്തു.
കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ നിന്നെത്തിയ കർഷകരും വിദ്യാർഥികളും വിവിധ ബിഎംസികളിലെ അംഗങ്ങളും പങ്കെടുത്തു.
District News
കാസര്‍ഗോഡ്: സര്‍വീസിനു വെച്ച ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. കാസര്‍ഗോഡ് അണങ്കൂര്‍ എംഎക്സ് മോട്ടോ സര്‍വീസ് സെന്ററില്‍ ബാറ്ററി തകരാറുമൂലം സര്‍വീസിന് വച്ചിരുന്ന പരവനടുക്കം സ്വദേശി കെ. സുരേഷിന്റെ കൊമാക്കി ഇലക്ട്രിക് സ്കൂട്ടര്‍ ബാറ്ററി ഷോട്ട് സര്‍ക്യൂട്ട് മൂലം തീ പിടിക്കുകയായിരുന്നു.
ഉടനെ തൊട്ടടുത്ത ഷോപ്പിലെ ജീവനക്കാര്‍ കാസര്‍ഗോഡ് അഗ്നിരക്ഷാ നിലയത്തില്‍ വിവരം അറിയിക്കുകയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വി.എന്‍. വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേനയെത്തി ബാറ്ററി കണക്ഷന് വിച്ഛേദിച്ച് തീ അണക്കുകയായിരുന്നു. വാഹനത്തിന്റെ ബാറ്ററിയും സീറ്റും പൂര്‍ണമായി കത്തിനശിച്ചിരുന്നു.
സമീപത്തായി സര്‍വീസിനായി കൊണ്ടുവന്നിരുന്ന ഇലക്ട്രിക് സ്കൂട്ടറുകളും ഉണ്ടായിരുന്നു. സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ തീപിടിത്തം ഒഴിവായി.
District News
ബദിയടുക്ക: വേനൽക്കാലമായതോടെ ജില്ലയുടെ വടക്കൻ അതിർത്തിമേഖലയിൽ കോഴിപ്പോര് സംഘങ്ങൾ വീണ്ടും സജീവമാകുന്നു. ബേളയിൽ കോഴിപ്പോര് നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബദിയടുക്ക പോലീസ് നടത്തിയ പരിശോധനയിൽ കോഴിപ്പോര് സംഘത്തിലുൾപ്പെട്ട ആറുപേർ പിടിയിലായി.
കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ ഏഴ് അങ്കക്കോഴികളെയും 3400 രൂപയും ഇവിടെനിന്ന് പിടിച്ചെടുത്തു.
ബേള സ്വദേശികളായ അനിൽകുമാർ (28), ഉദയകുമാർ (40), രവിരാജ് (37), നാരായണ റൈ (42), അക്ഷയ് (34), പുത്തിഗെ സ്വദേശി നാരായണ (42) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ എസ്ഐ സവ്യസാചിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുമ്പോൾ കോഴിയങ്കം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു.
പിടിച്ചെടുത്ത അങ്കക്കോഴികളെ കോടതിയിൽ ഹാജരാക്കി രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനു ശേഷം ലേലം ചെയ്യുകയാണ് പതിവ്. മിക്കപ്പോഴും ഉടമകളുടെ ബിനാമികളോ കോഴിപ്പോര് സംഘങ്ങളിൽ ഉൾപ്പെട്ട മറ്റുള്ളവരോ തന്നെയാകും ഇവയെ ലേലം വിളിച്ചെടുക്കുകയെന്നതാണ് അനുഭവമെന്ന് പോലീസുദ്യോഗസ്ഥർ പറയുന്നു.
District News
പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. സമൃദ്ധി-തരിശ് രഹിത ബ്ലോക്ക് പദ്ധതി, പാലാഴി തുടര്‍ പ്രവര്‍ത്തനം, മുഴുവന്‍ വിദ്യാലയങ്ങളിലും മുരിങ്ങ കൃഷി, സമ്മിശ്ര കൃഷിക്ക് പിന്തുണ, ഗ്രൂപ്പുകള്‍ക്ക് മിന ഡയറി ഫാം സഹായം, പുനര്‍ജനി-കാവുകളുടെ പുണരുജ്ജീവനം, മില്‍ക്ക് എടിഎം, മൊബൈല്‍ വെറ്ററിനറി യൂണിറ്റ്, തീറ്റപ്പുല്‍ കൃഷി മില്‍ക്ക് സബ്സിഡി, കാലിത്തീറ്റ തുടങ്ങിയവയും ആരോഗ്യ മേഖലയില്‍ പള്‍സ് ജനകീയ ആരോഗ്യ പരിപാടി, ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം, കിഡ്നി മാറ്റി വച്ചവര്‍ക്കുള്ള മരുന്ന് നല്കല്, ആശുപത്രികളില്‍ മരുന്ന് വാങ്ങല്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പദ്ധതികള്‍ എന്നിവയ്ക്കു മുന്‍തൂക്കം നല്കുന്ന പദ്ധതികള്‍ അംഗീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ. ദീപ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എ. ലത, എം. രാജന്, ടി.വി. ജയചന്ദ്രന്, കെ. രജിത, പി. രഘുനാഥ്, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ, കെ.പി. ചിത്രലേഖ, പാറക്കോല്‍ രാജന്, ജെസി ചാക്കോ, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ എ. കൃഷ്ണരാജ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സുനില്‍കുമാര്‍ സ്വാഗതവും ജോയിന്റ് ബിഡിഒ കെ.ജി. ബിജുകുമാര്‍ നന്ദിയും പറഞ്ഞു.
District News
കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനസജ്ജമാകുന്നു. ജില്ലയില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ സമഗ്ര സംവിധാനങ്ങളോടെ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്ന ആദ്യ പഞ്ചായത്ത് എന്ന നേട്ടമാണ് അജാനൂര്‍ ഇതിലൂടെ സ്വന്തമാക്കുന്നത്.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഫണ്ടില്‍ നിന്നുള്ള 1.10 കോടി രൂപയും പഞ്ചായത്തിന്റെ തനത് ഫണ്ടും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഡയാലിസിസ് ഉപകരണങ്ങള്‍ പൂര്‍ണമായും സിഎസ്ആര്‍ ഫണ്ടിലൂടെയാണ് സമാഹരിച്ചത്. അജാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒരു ഭാഗം നവീകരിച്ചാണ് ഡയാലിസിസ് യൂണിറ്റ് സജ്ജീകരിക്കുന്നത്. നിര്‍മിതികേന്ദ്രമാണ് നിര്‍മാണപ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത്.
കേന്ദ്രത്തില്‍ എട്ടു ഡയാലിസിസ് കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഏഴെണ്ണം പ്രവര്‍ത്തനസജ്ജമാണ്. ഒന്ന് അടിയന്തര ഘട്ടങ്ങളിലേക്കുള്ള ബാക്കപ്പ് സംവിധാനമായി ഉപയോഗിക്കും. നിലവില്‍ 42 രോഗികൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദൂരപ്രദേശങ്ങളിലേക്ക് ചികിത്സയ്ക്കായി യാത്ര ചെയ്യേണ്ടി വന്നിരുന്ന രോഗികള്‍ക്ക് ഇതോടെ വലിയ ആശ്വാസമാകും. പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും എട്ടു ലക്ഷം രൂപ ചെലവഴിച്ച് കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.
ശുദ്ധജല സൗകര്യത്തിനായി ആര്‍ഒ പ്ലാന്റും വൈദ്യുതിതടസങ്ങള് മറികടക്കാന്‍ പവര്‍ ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദവും ആരോഗ്യ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതുമായ സംവിധാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 15 ലക്ഷം രൂപ ചെലവഴിച്ച് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സജ്ജമാക്കി. ഡയാലിസിസ് ജീവനക്കാരുടെ വേതനം, ഡയാലിസിസ് കിറ്റുകളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനായി 14 ലക്ഷം രൂപയും പഞ്ചായത്ത് തനത് ഫണ്ടില്‍ വകയിരുത്തിയിട്ടുണ്ട്.
District News
കാസർഗോഡ്: പുതിയ ദേശീയപാതയുടെ നിർമാണം ഏറെക്കുറെ പൂർത്തിയായ തലപ്പാടി-ചെങ്കള റീച്ചിൽ കൂടുതൽ സ്ഥലങ്ങളിൽ മേൽനടപ്പാതകൾക്ക് അനുമതിയായി. കാസർഗോഡ് അടുക്കത്തുവയൽ, സിപിസിആർഐ, മൊഗ്രാൽപുത്തൂർ കുന്നിൽ, കനില ക്ഷേത്രം, മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക കോളജ് പരിസരം എന്നിവിടങ്ങളിലാണ് മേൽ നടപ്പാതകൾ നിർമിക്കുക. നാലിടങ്ങൾ കൂടി പരിഗണനയിലുണ്ടെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി.
ഈ റീച്ചിൽ നിലവിൽ 10 ഇടങ്ങളിലാണ് മേൽ നടപ്പാതകൾ നിർമിച്ചിട്ടുള്ളത്. പുതിയവ കൂടി നിർമിക്കുന്നതോടെ നടപ്പാതകളുടെ എണ്ണം 19 ആകും.
ദേശീയപാതയുടെ നിർമാണം പൂർത്തിയായതോടെ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടെന്നു വിലയിരുത്തിയ ഇടങ്ങളിലാണ് മേൽനടപ്പാതകൾ അനുവദിക്കുന്നത്.
ഈ സ്ഥലങ്ങളിലെല്ലാം തൊട്ടടുത്ത അടിപ്പാതയും മേൽനടപ്പാതയും മീറ്ററുകളോളം അകലെയാണ് ഉള്ളത്. റോഡ് മുറിച്ചുകടക്കേണ്ടിവരുന്ന കാൽനടയാത്രക്കാരുടെ ശരാശരി എണ്ണവും കൂടുതലാണ്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളിലും കൂടുതൽ ഇടങ്ങളിൽ മേൽനടപ്പാതകൾക്കായി ആവശ്യമുയരുന്നുണ്ട്. എന്നാൽ, ഈ റീച്ചുകളിൽ ഇതുവരെ അനുവദിച്ച നടപ്പാതകളിലൊന്നും തന്നെ ഇതുവരെ പൂർത്തിയായിട്ടില്ല. പലതിന്റെയും നിർമാണ ജോലികൾ ഇതുവരെ തുടങ്ങിയിട്ടുപോലുമില്ലാത്ത സ്ഥിതിയാണ്.
അടിപ്പാതകളേക്കാൾ എളുപ്പത്തിലും കുറഞ്ഞ ചെലവിലും നിർമിക്കാൻ കഴിയുമെന്നതാണ് മേൽനടപ്പാതകളുടെ ഗുണം. ദേശീയപാതയുടെ പണി പൂർത്തിയായിക്കഴിഞ്ഞാലും ആവശ്യാനുസരണം കൂടുതൽ ഇടങ്ങളിൽ മേൽനടപ്പാതകൾ നിർമിക്കാൻ കഴിയും.
എന്നാൽ. ഇരുവശങ്ങളിലെയും പടികളുടെ എണ്ണക്കൂടുതൽ വയോധികർക്കും ഭിന്നശേഷിക്കാർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന പ്രശ്നവുമുണ്ട്. ഇവരുടെ സൗകര്യത്തിനായി ലിഫ്റ്റുകളോ റാമ്പുകളോ നിർമിക്കണമെന്ന ആവശ്യം നിലവിലുണ്ടെങ്കിലും സ്ഥലപരിമിതിയുടെയും അധികച്ചെലവിന്റെയും പ്രശ്നം മൂലം ഇതുവരെ ഒരിടത്തും അത് നടപ്പായിട്ടില്ല.
District News
കാഞ്ഞങ്ങാട്: തൊഴില്‍പരമായ കഴിവും ഉത്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന തൊഴില്‍ വകുപ്പ് നടപ്പിലാക്കുന്ന തൊഴില്‍ശ്രേഷ്ഠ പുരസ്കാരത്തിന് ജില്ലയില്‍ നിന്ന് മൂന്നുപേര്‍ അര്‍ഹരായി. ബ്യൂട്ടീഷന് മേഖലയില്‍ ബബിത ബേബി, പാചകതൊഴില്‍ മേഖലയില്‍ മേരി മെല്ഡോ, കള്ളുചെത്ത് മേഖലയില്‍ എ. ഷിബു എന്നിവരാണ് പുരസ്കാര ജേതാക്കള്‍. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 27ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിക്കും.
ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി
ബബിത ബേബിക്ക് ലഭിച്ചത് സ്വപ്രയത്നത്താല്‍ ജീവിതവിജയം നേടിയ വനിതാസംരംഭകയ്ക്കുള്ള അംഗീകാരം. കഴിഞ്ഞ 16 വര്‍ഷമായി ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന ബബിത കാഞ്ഞങ്ങാട് നവ ലേഡീസ് ബ്യൂട്ടി പാര്‍ലര്‍ ഉടമയാണ്. രാജപുരം സ്വദേശിനിയായ ബബിത കഴിഞ്ഞ 16 വര്‍ഷമായി ബ്യൂട്ടീഷനായി ജോലി ചെയ്യുന്നു. നിലവില്‍ കാഞ്ഞങ്ങാട് സൗത്തിലാണ് താമസം. ഭര്‍ത്താവ് മണ്ണൂര്‍ എം.പി. മാത്യു പടന്നക്കാട് നവ റസ്റ്ററന്റ് ഉടമയാണ്. അലൈക (ഇന്‍ഫോപാര്‍ക്ക്, കൊച്ചി), ആഷിക് (ഒമ്പതാംക്ലാസ് വിദ്യാര്‍ഥി, കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ്) എന്നിവര്‍ മക്കളാണ്.
മേരിയുടെ മീന്രുചിക്കൂട്ട്
പിടയ്ക്കുന്ന മീന്‍ കിട്ടുന്ന മടക്കര ഹാര്‍ബറില്‍ മീന്‍രുചി വൈവിധ്യമൊരുക്കി മേരി മെല്‍ഡ. പ്രധാനമായും മത്സ്യതൊഴിലാളികള്‍ ആശ്രയിക്കുന്ന മടക്കരയിലെ കാന്റീനിലെ ഏക പാചകക്കാരിയാണ് മേരി. പ്രാതല്‍ കഴിക്കാനാണ് ഇവിടെ ഏറെ തിരക്ക്. പൊറോട്ട, പൂരി, നെയ്പത്തല്, വിവിധതരം മീന്‍കറികള്‍, ചിക്കന്‍കറി, വെജിറ്റബിള്‍ കറി എന്നിവ രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെ ലഭിക്കും. ഉച്ചയൂണ്, നെയ്ചോറ്, ചായ, കടികള്‍ എന്നിവ വേറെ.
പുലര്‍ച്ചെ 5.30ന് ആരംഭിക്കുന്ന ജോലി വൈകുന്നേരം അഞ്ചോടെയാണ് അവസാനിക്കുക. എറണാകുളം തേവര സ്വദേശിയായ മേരി ചെറുവത്തൂര്‍ സ്വദേശിയായ ജിനീഷിനെ വിവാഹം കഴിച്ചാണ് വിടേക്ക് വരുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ബികോം ബിരുദധാരിയായ മേരി ഫിനാന്‍സ് മേഖലയിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. മൂന്നുവര്‍ഷം മുമ്പാണ് പാചകരംഗത്തേക്ക് തിരിയുന്നത്. കാടങ്കോട് ഗവ. ഫിഷറീസ് ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ അമന് ദയാലിനോടൊപ്പം ചെറുവത്തൂര്‍ നെല്ലിക്കാലിലാണ് താമസം.
ചെത്താണ്, സെറ്റാണ്
ഒരുദിവസം മൂന്നുനേരം ചെത്തുന്നത് 10 തെങ്ങ്. ഒരുമാസം അളക്കുന്നത് 1000-1500 ലീറ്റര്‍ കള്ള്. മാസവരുമാനം 70,000 മുതല്‍ 80,000 വരെ. എ. ഷിബു എന്ന കള്ളുചെത്ത് തൊഴിലാളി ഒരു മാതൃകയാണ്. അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ നല്ല വരുമാനം ലഭിക്കുമെന്ന് 36കാരന്റെ ജീവിതം പഠിപ്പിക്കുന്നു. പാലക്കാട് സ്വദേശിയായ ഷിബു 17 വര്‍ഷം മുമ്പാണ് ജോലി തേടി കാസര്‍ഗോട്ടേക്ക് എത്തുന്നത്. ഇവിടെ ചെത്തുതൊഴിലാളികളുടെ എണ്ണം വളരെ കുറവായത് ഷിബുവിന് ഗുണം ചെയ്തു. ഇന്നു ജില്ലയില്‍ ഏറ്റവും അധികം കള്ള് അളക്കുന്ന തൊഴിലാളികളില്‍ ഒരാളാണ് ഷിബു. കുടുംബസമേതം മയിലാട്ടിയിലാണ് താമസം. ചിക്കുമോള്‍ ആണ് ഭാര്യ. അഭിദേവ്, അയാന്ദേവ്, ആയുഷ്ദേവ് എന്നിവര്‍ മിക്കളാണ്.
District News
പാവറട്ടി: കേന്ദ്രീയ സംസ്കൃത സർവകലാശാലാ ഗുരുവായൂർ കേന്ദ്രം സ്ഥാപകൻ പ്രഫ. പി.ടി. കുരിയാക്കോസിന്റെ 53-ാം സമാധി ആചരിച്ചു. പാവറട്ടി തീർഥകേന്ദ്രത്തിലെ കുരിയാക്കോസ് സമാധിയിൽ തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെന്പകശേരി, പി.ടി. കുരിയാക്കോസ് സ്മൃതിഭവൻ അധ്യക്ഷൻ പ്രഫ. കെ. വിശ്വനാഥൻ, വിദ്യാപീഠസംരക്ഷണസമിതി പ്രസിഡന്റ് തോമസ് പാവറട്ടി, മേജർ പി.ജെ. സ്റ്റൈജു, ഗ്രീൻ ഹാബിറ്റേറ്റ് ഡയറക്ടർ എൻ.ജെ. ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. പൂനെ യൂണിവേഴ്സിറ്റിയിലെ പാലി ആൻഡ് ബുദ്ധിസ്റ്റ് സ്റ്റഡീസ് അധ്യക്ഷൻ പ്രഫ. മഹേഷ് എ. ദേവകർ മുഖ്യപ്രഭാഷണം നടത്തി.
കേന്ദ്രം ഡയറക്ടർ പ്രഫ. കെ.കെ. ഷൈൻ അധ്യക്ഷത വഹിച്ചു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. ശ്രീനിവാസ വരഖേഡിയുടെ സന്ദേശം വായിച്ചു. സമൃതിഭവൻ അധ്യക്ഷൻ ഡോ. കെ. വിശ്വനാഥൻ, പൂനെ യൂണിവേഴ്സിറ്റിയിലെ ഡോ. ലത മഹേഷ്, കുരിയൻ പുലിക്കോട്ടിൽ, കണ്‍വീനർ ഡോ. ഗണേഷ് കൃഷ്ണഭട്ട് എന്നിവർ പ്രസംഗിച്ചു.
District News
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തിന് വടക്കാഞ്ചേരിവിഭാഗം എഴുന്നള്ളിക്കാൻ കൊണ്ടുവന്ന ആന വിരണ്ടോടി. ഇന്നലെ വൈകീട്ട് ഏഴോടെയായിരുന്നു സംഭവം.
പൂരം എഴുന്നള്ളിപ്പ് കഴിഞ്ഞ് വടക്കാഞ്ചേരിയിലേക്കു കൊണ്ടുപോകുംവഴി പരുത്തിപ്രയിൽ വച്ചായിരുന്നു ആന ഓടിയത്. ആന ഓടിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. ആനപ്പാപ്പാനും നാട്ടുകാരും എലിഫന്റ് സ്ക്വാഡും പോലീസും ചേർന്ന് ഓട്ടുപാറ സെലക്റ്റ് ഹോട്ടലിനു സമീപത്തുവച്ച് വടംകെട്ടി ആനയെ തളച്ചു. തുടർന്ന് ലോറിയിൽ കയറ്റി സുരക്ഷിത സ്ഥലത്തേക്കു മാറ്റി.
District News
പാവറട്ടി: കോടികൾ ചെലവഴിച്ചു നിർമ്മിക്കുന്ന പാടൂർ ഇടിയഞ്ചിറ റെഗുലേറ്ററിന്റെ പുനർനിർമ്മാണം അവസാനഘട്ടത്തിലിരിക്കെ കർഷകർക്കും നാട്ടുകാർക്കും ആശങ്ക. പുതിയ ഷട്ടറിന്റെ അടിയിലൂടെ വെള്ളം കയറുമോയെന്ന് ആശങ്കയുണ്ടെന്നും പണി പൂർത്തിയായാൽ റെഗുലേറ്ററിന്റെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്നുമാണ് ആവശ്യം. മാർച്ച് അവസാനത്തോട റെഗുലേറ്ററിന്റെ നവീകരണം പൂർത്തിയാക്കാനുള്ള കഠിനപരിശ്രമത്തിലാണ് അധികൃതർ. കഴിഞ്ഞദിവസം നിർമ്മാണപുരോഗതി വിലയിരുത്തുന്നതിനായി മുരളി പെരുനെല്ലി എംഎൽഎ എത്തിയിരുന്നു.
റെഗുലേറ്ററിന്റെ അടിയിൽ വിരിച്ചുകൊണ്ടിരിക്കുന്ന കരിങ്കല്ലുകളുടെ കനം സംബന്ധിച്ച കാരാറിലെ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കർഷകരുടെയും നാട്ടുകാരുടെയും ആശങ്ക പരിഹരിക്കുന്നതിന് ഉയർന്ന ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്ന് മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലമെന്റ് ഫ്രാൻസിസ് ആവശ്യപ്പെട്ടു.
പെരിങ്ങാട് പുഴയ്ക്കു കുറുകെയുള്ള ഇടിയഞ്ചിറ റഗുലേറ്ററിന്റെ നവീകരണപ്രവർത്തനങ്ങൾ കഴിഞ്ഞവർഷം പൂർത്തിയാക്കേണ്ടതായിരുന്നു. പ്രതികൂല കാലാവസ്ഥമൂലം സംരക്ഷണബണ്ടുകൾ തകർന്നതോടെ നിർമ്മാണം നിലയ്ക്കുകയായിരുന്നു. വർഷകാലത്ത് കിഴക്കൻമേഖലയിൽനിന്നുള്ള വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതിനും വേനലിൽ കടലിൽനിന്നുള്ള വേലിയേറ്റത്തിൽ ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്കും ശുദ്ധജല തടാകങ്ങളിലേക്കും കയറാതിരിക്കാനും ആധുനികരീതിയിൽ നവീകരിച്ച ഇടിയഞ്ചിറയിലെ യന്ത്രവൽകൃത റഗുലേറ്റർ ഷട്ടർ സംവിധാനം ഉപകരിക്കും. ഇതോടെ വർഷാവർഷം ലക്ഷങ്ങൾ ചെലവഴിച്ചു നിർമ്മിക്കുന്ന താൽക്കാലിക വളയംബണ്ട് ഒഴിവാക്കാനാകുമെന്നാണു പ്രതീക്ഷ.
റെഗുലേറ്ററിന്റെ നവീകരണ പ്രവർത്തനങ്ങളുടെ സിവിൽ വർക്കുകൾക്ക് 2.42 കോടിയും മെക്കാനിക്കൽ വർക്കുകൾക്ക് 2.62 കോടി രൂപയുമാണു ചെലവ് പ്രതീക്ഷിക്കുന്നത്.
District News
പട്ടിക്കാട്. ദേശീയപാത വാണിയംപാറയിൽ കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു. അപകടത്തിൽ നെൻമാറ സ്വദേശിക്കു പരിക്കേറ്റു. അപകടം സംഭവിച്ച ഉടൻ വാഹനത്തിനു തീപിടിക്കാൻ തുടങ്ങിയെങ്കിലും പ്രദേശവാസികളും ഓട്ടോഡ്രൈവർമാരും ചേർന്ന് തീയണച്ചത് വലിയ അപകടം ഒഴിവാക്കി. ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്കുപോയ കാർ ദേശീയപാതയിൽ ഗതാഗതനിയന്ത്രണത്തിനായി സ്ഥാപിച്ചിരുന്ന ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
മേൽപ്പാത നിർമാണത്തിനായി റോഡരികിൽ അലക്ഷ്യമായിവച്ചിട്ടുള്ള സ്ലാബുകളിൽ ഇടിച്ച് നിരവധി വാഹനങ്ങൾക്ക് അപകടം സംഭവിച്ചിട്ടുണ്ട്. എന്നിട്ടും യാത്രക്കാരുടെ സുരക്ഷയ്ക്കു വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് വാർഡ് മെന്പർ സനിൽ വാണിയംപാറ പറഞ്ഞു.
District News
തൃശൂർ: സെന്റ് മേരീസ് കോളജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വുമൺ കൊളോക്കിയം 2026 - എലവേറ്റ് ഹെർ ഉദ്ഘാടനം അശ്വതി ഹോട്ട് ചിപ്സ് സ്ഥാപക ഇളവരശി പി. ജയകാന്ത് നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മീന കെ. ചെറുവത്തൂർ അധ്യക്ഷത വഹിച്ചു.
പാനൽ ചർച്ചയിൽ വിശ്രാം ബിൽഡേഴ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രേണു ശ്രീരഞ്ജ്, ജോയ്സ് പാലസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജീൻ ജോയ്, മേനോൻസ് ക്ലാസ് സ്ഥാപക ഡോ. രമ മേനോൻ, വിമല കോളജ് അസിസ്റ്റന്റ് പ്രഫസറും റിസർച്ച് ഗൈഡുമായ ഡോ. കെ. ശാലിനി എന്നിവർ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ഡോ. എ. ഡാലി ഡൊമനിക്, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജാസ്മി സി. ആന്റോ എന്നിവർ പ്രസംഗിച്ചു.
ഫാക്കൽറ്റി കോ ഓർഡിനേറ്റർ വി. ലക്ഷ്മി സ്വാഗതവും സ്റ്റുഡന്റ് കോ ഓർഡിനേറ്റർ കെ.എ. ദേവിക നന്ദിയും പറഞ്ഞു.
District News
തൃശൂർ: ജൂബിലി മിഷൻ ആശുപത്രി സെന്റ് തോമസ് കോളജിലെ അധ്യാപകസംഘം സന്ദർശിച്ചു. ജൂബിലി മിഷൻ ഹെൽത്ത്കെയർ ആൻഡ് അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ സ്വാഗതം പറഞ്ഞു.
ദീപപ്രജ്വലന ചടങ്ങിൽ ഫാ. റെന്നി മുണ്ടൻകുരിയൻ, സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, സിസ്റ്റർ ഡോ. ജൂഡി, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ റവ.ഡോ. കെ.എ. മാർട്ടിൻ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. ദിവ്യ എന്നിവർ പങ്കെടുത്തു.
സെന്റ് തോമസ് കോളജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. ജോണ്‍ പാണേങ്ങാടൻ സന്നിഹിതനായിരുന്നു. തുടർന്ന് ജൂബിലി മിഷൻ ഹെൽത്ത്കെയർ ആൻഡ് അക്കാദമിക് സ്ഥാപനങ്ങളുടെ സമഗ്ര അവലോകനം ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ അവതരിപ്പിച്ചു. ഹൃദയാരോഗ്യത്തെക്കുറിച്ച് കാർഡിയോളജി വിഭാഗത്തിലെ ഡോ.ടി. ഗോവിന്ദനുണ്ണി പ്രഭാഷണം നടത്തി.
തുടർന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിലിന്റെ നേതൃത്വത്തിൽ ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നടന്നു. റിസർച്ച് വിംഗുകളുടെ പ്രവർത്തനത്തെക്കുറിച്ച് സയന്റിസ്റ്റും റിസർച്ച് കോഓർഡിനേറ്ററുമായ ഡോ.പി.ആർ. വർഗീസ് വിശദീകരിച്ചു.
District News
ചാവക്കാട്: കാൻസർരോഗിയായ വയോധികയെ ഉപദ്രവിക്കരുതെന്നും താമസിക്കുന്ന വീട്ടിൽ പ്രവേശിക്കരുതെന്നും ബന്ധുവിനെയും പെണ്‍സുഹൃത്തിനെയും വിലക്കി കോടതി ഉത്തരവ്. ഒരുമനയൂർ ചുക്കശേരി തങ്ക നൽകിയ കേസിൽ ചെന്ത്രാപ്പിന്നി പള്ളിപ്പറന്പിൽ രമേഷിനും സുഹൃത്ത് ഷീലക്കും എതിരേയാണ് ചാവക്കാട് ജുഡിഷ്യൽ മജിസ്ട്രേറ്റ് വി. ശാരിക സത്യൻ ഉത്തരവിട്ടത്.
ഭർത്താവ് മരിക്കുകയും രോഗം മൂർച്ഛിക്കുകയും ചെയ്ത തങ്കയെ സമീപിച്ച് സ്വത്തുക്കൾ എഴുതിത്തരികയാണെങ്കിൽ വലിയൊരു തുക നൽകാമെന്നും ചികിത്സാച്ചെലവുകൾ വഹിച്ചോളാമെന്നും രജിസ്ട്രേഷനുശേഷവും വീട്ടിൽ താമസിക്കാൻ അനുവദിക്കാമെന്നും വാഗ്ദാനം ചെയ്ത് ബന്ധു രമേഷ് എത്തുകയായിരുന്നു.
ഗൾഫിൽ ജോലി ചെയ്തുവന്നിരുന്ന രമേഷ് പണം നൽകാതെ വീട് പൊളിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് അഭിഭാഷകരായ സുജിത് അയിനിപ്പുള്ളി, നന്ദന സുനിൽകുമാർ എന്നിവർ മുഖാന്തരം തങ്ക ചാവക്കാട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
തങ്കയ്ക്ക് സംരക്ഷണം നൽകാൻ ചാവക്കാട് പോലീസിനും തങ്കയുടെ വസ്തുവകകൾ രമേഷ് കൈമാറ്റം ചെയ്യുന്നതു തടയാൻ ചാവക്കാട് സബ് രജിസ്റ്റാർക്കും കോടതി നിർദേശം നൽകി.
District News
ഗുരുവായൂർ: ക്ഷേത്രോത്സവത്തിന്റെ കലശച്ചടങ്ങുകളിൽ പ്രധാനമായ തത്വകലശം നാളെയും ബ്രഹ്മകലശവും സഹസ്രകലശാഭിഷേകം വെള്ളിയാഴ്ചയും നടക്കും. ക്ഷേത്രത്തിൽ പൂജകൾ നേരത്തെ പൂർത്തിയാക്കിയ ശേഷമാണ് തത്വകലശച്ചടങ്ങുകൾ തുടങ്ങുക. നാലന്പലത്തിലെ നമസ്കാര മണ്ഡപത്തിൽ ഹോമകുണ്ഡമൊരുക്കി തന്ത്രി നാഡീസന്താനപൂജ നടത്തിയശേഷം ഭഗവാന് തത്വകലശാഭിഷേകം നിർവഹിക്കും. ഉച്ചപൂജയും തന്ത്രി നിർവഹിക്കും. രാത്രി തൃപ്പുകയ്ക്കുശേഷം അനുജ്ഞചടങ്ങും നടത്തും. വെള്ളിയാഴ്ച നടക്കുന്ന ബ്രഹ്മകലശത്തിനായി ഗുരുവായൂരപ്പനോട് അനുവാദം ചോദിക്കുന്ന ചടങ്ങാണ് അനുജ്ഞ.
കലശമണ്ഡപമായ കൂത്തന്പലത്തിൽ ആയിരംകുംഭങ്ങളിൽ ശ്രേഷ്ഠദ്രവ്യങ്ങൾ നിറച്ച് പൂജനടത്തി ചൈതന്യവത്താക്കിയ കലശങ്ങൾ ശ്രീലകത്തെത്തിച്ച് അഭിഷേകം ചെയ്യും. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഈ ചടങ്ങിനുശേഷം വെഞ്ചാമരം, മുത്തുകുട, ആലവട്ടം, നാദസ്വരമടക്കമുള്ള വാദ്യങ്ങളുടെ അകന്പടിയിൽ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നള്ളിക്കും.
ക്ഷേത്രം മേൽശാന്തി ബ്രഹ്മകലശവും ക്ഷേത്രം ഓതിക്കൻ കുംഭേശകലശവും ശ്രീലകത്തേക്കെഴുന്നള്ളിച്ച് ഭഗവാന് അഭിഷേകം ചെയ്യും. ഇതോടെ ഉത്സവത്തിന് മുന്നോടിയായി എട്ടു ദിവസങ്ങളിലായി നടക്കുന്ന കലശച്ചടങ്ങുകൾക്കു സമാപനമാകും.
ഉത്സവത്തിനു തുടക്കംകുറിച്ച് ശനിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിന് ആനയോട്ടവും രാത്രി കൊടിയേറ്റവും നടക്കും. തത്വകലശം, ബ്രഹ്മകലശം നടക്കുന്ന ദിവസങ്ങളിൽ പുലർച്ചെ നാലുമുതൽ 11.30 വരെ ദർശനനിയന്ത്രണമുണ്ടാകും.
കൊടിയേറ്റദിവസമായ ശനിയാഴ്ച ദീപാരാധനയ്ക്കുശേഷം ഭക്തർക്ക് നാലന്പലത്തിനകത്തേക്കു പ്രവേശനമുണ്ടാകില്ല.
District News
തൃശൂർ: കേരള നഴ്സസ് യൂണിയൻ രണ്ടാമതു സംസ്ഥാന കൺവൻഷൻ തൃശൂർ ജവഹർ ബാലഭവനിൽ സിഐടിയു സം സ്ഥാനസെക്രട്ടറി സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഒ.എസ്. മോളി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ, സെക്രട്ടറി അനൂപ് എൽദോസ്, ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി സ്റ്റാലിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
തൃശൂർ: നടത്തറയിലെ പത്തേക്കർ സ്ഥലത്തു സംഗീതത്തിനായി ചേതന ഗാനാശ്രമം ഒരുങ്ങുന്നു. ഇവിടെ എത്തുന്നവർക്കു സംഗീതം സമാധാനവും ആത്മവിശ്വാസവുമേകും.
ധ്യാനാലയം, സംഗീതാലയം, ശബ്ദാലയം, കലാലയം, യോഗാലയം എന്നീ അഞ്ച് ആലയങ്ങൾ ചേർന്ന ഗാനാശ്രമപദ്ധതിയുടെ ശിലാസ്ഥാപനം മാർച്ച് ഒന്നിന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിർവഹിക്കും. പാട്ടുരായ്ക്കൽ ദേവമാതാ പബ്ലിക് സ്കൂളിൽ രാവിലെ 11നാണ് ചടങ്ങ്.
ഈ പരിസ്ഥിതിസൗഹൃദ സംഗീത കാന്പസിൽ സർവമതസ്ഥർക്കും എത്തിച്ചേരാം, താമസിക്കാം, സംഗീതത്തിലൂടെ സമാധാനം കണ്ടെത്താം. സിഎംഐ ദേവമാതാ പ്രവിശ്യയുടെ നേതൃത്വത്തിൽ കുര്യാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റി (കെസ്) ചേതനയുമായി സഹകരിച്ചാണ് ഈ ഗാനാശ്രമം നിർമിക്കുന്നത്.
കെഎസ് ട്രസ്റ്റിനുകീഴിൽ വിവിധ ഘട്ടങ്ങളായാണ് ഗാനാശ്രമത്തിന്റെ പണികൾ പൂർത്തിയാക്കുക.
ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങി ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ന്യൂറോളജിക്കൽ മ്യൂസിക് തെറാപ്പി ഇവിടത്തെ പ്രത്യേകതയായിരിക്കും.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ഓഡിയോ, വിഷ്വൽ മെഡിറ്റേഷൻ തിയറ്ററുകളും നിർമിക്കും. പ്രായഭേദമന്യേ ആളുകൾക്ക് ഇവിടെയെത്താനും സംഗീതം ആസ്വദിക്കാനും താമസിക്കാനും സാധിക്കും.
കർണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ.ഡോ. പോൾ പൂവത്തിങ്കലാണ് ഗാനാശ്രമത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ. ചേതന ഗാനാശ്രമത്തിന്റെ ഭൂമിവെഞ്ചരിപ്പ് ഡിസംബറിൽ നടത്തിയിരുന്നു.
District News
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം പകൽ വെടിക്കെട്ടിനിടെ അപകടത്തിൽ നിരവധിപേർക്കു പരിക്കേറ്റു. വടക്കാഞ്ചേരി വിഭാഗത്തിന്റെ പകൽ വെടിക്കെട്ടിനിടെയാണ് അപകടം നടന്നത്. കലാശപ്പൊട്ടിനിടെയാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഇഷാൻ (14), ശ്രുതി (25) എന്നിവരെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സതേടി.
District News
പറപ്പൂക്കര: നെടുമ്പാളില്‍ പാചകവാതകവിതരണ വാഹനത്തിനു തീപിടിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ ദുരന്തം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. പാചകവാതക സിലിണ്ടറുകള്‍ വിതരണത്തിനെത്തിച്ച മിനിലോറിയുടെ മുന്വശത്തുനിന്നാണ് ആദ്യം തീപടരുന്നതു ശ്രദ്ധയില്‍പെട്ടത്. ഡ്രൈവര്‍ ഉടന്‍ പുറത്തിറങ്ങി നാട്ടുകാരുടെ സഹായത്തോടെ തീകെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനിടെ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു.
ഫയര്‍ എക്സ്റ്റിൻഗ്വിഷര് അടക്കം പ്രയോഗിച്ചെങ്കിലും തീകെടുത്താന്‍ സാധിച്ചിരുന്നില്ല. പുതുക്കാട്, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍നിന്നു ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സിലിണ്ടറുകള്‍ ഉടന്‍ വാഹനത്തില്‍നിന്നു മാറ്റിയതും ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചു. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും കത്തിനശിച്ചു.
District News
തൃശൂർ: ഇന്റർനാഷണൽ ഷോട്ടോക്കാൻ കരാട്ടെ ഡു ജപ്പാൻ സ്കൂൾ ശ്രീലങ്കയിൽ സംഘടിപ്പിച്ച 13-ാമത് ഓപ്പണ്‍ ഇന്റർനാഷണൽ കരാട്ടെ ചാന്പ്യൻഷിപ്പിൽ മെഡൽനേട്ടവുമായി അനന്യയും ഇവാനിയയും.
അനന്യ മൂന്ന് വ്യത്യസ്ത ഇനങ്ങളിൽ സ്വർണവും വെള്ളിയും വെങ്കലവും നേടി. ഇവാനിയ രണ്ടിനങ്ങളിൽ മത്സരിച്ച് സ്വർണവും വെള്ളിയും സ്വന്തമാക്കി. പേരാമംഗലം ചിറ്റാട്ടുകര വീട്ടിൽ ഷിനോയുടെയും ലിയയുടെയും മക്കളായ അനന്യയും ഇവാനിയയും വിവേകോദയം സ്കൂളിലെ വിദ്യാർഥികളാണ്.
District News
തൃശൂർ: ജനപ്രതിനിധികളെന്ന നിലയിൽ ജനങ്ങൾക്കു മുൻഗണന നൽകുന്നതിനൊപ്പം ക്രൈസ്തവ നന്മകൾ സമൂഹത്തിനു നൽകണമെന്നും അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്. തൃശൂർ അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്ന് ജനപ്രതിനിധികളായി വിജയിച്ചവർക്കു നൽകിയ സ്വീകരണയോഗം തൃശൂർ ഫാമിലി അപ്പസ്തൊലേറ്റ് സെന്ററിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടായിരം വർഷം പഴക്കമുള്ള സഭയായിട്ടും സമൂഹത്തെ നിർമിക്കുന്നതിൽ മുന്നിൽനിന്നിട്ടും ബിസിനസിലും സർക്കാർ ജോലികളിലും ജനപ്രതിനിധിസഭകളിലുമടക്കം ഏറ്റവും പിന്നാക്കംപോകുന്ന സമുദായമായി ക്രൈസ്തവർ മാറി. സീറോമലബാർ സഭ സമുദായശക്തീകരണ വർഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന കർമപരിപാടികളുടെ ഭാഗമായി കൂടുതൽപേർ രാഷ്ട്രീയത്തിലടക്കം രംഗത്തുവന്നു. 225 പേർ സമുദായാംഗങ്ങളായി വിജയിച്ചു. മാതൃവേദിയിൽനിന്നു മുപ്പതോളം പേർ മത്സരിക്കാനെത്തിയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപ്രവർത്തനം ദൗത്യമായി ഏറ്റെടുത്തു മത്സരിക്കാൻ തയാറായതിൽ അഭിനന്ദിക്കുന്നെന്നും നേതൃത്വം നൽകിയ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. പൊതുനൻമ ലക്ഷ്യംവച്ച് ഏറ്റെടുക്കേണ്ട ഉയർന്ന തലത്തിലുള്ള സാമൂഹികസേവനമാണ് രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തിൽ പങ്കെടുത്തവർക്കു ഭരണഘടനയുടെ ആമുഖം ഉപഹാരമായി നൽകി.
കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മുല്ലശേരി ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലെമന്റ് ഫ്രാൻസിസ്, മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. വർഗീസ്, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ വിവിധ ആശയങ്ങൾ യോഗത്തിൽ പങ്കുവച്ചു.
District News
തൃശൂർ: കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്നു മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട് നാളേറെക്കഴിഞ്ഞിട്ടും ദുരന്തനിവാരണനിയമപ്രകാരം നടപടിയെടുക്കാതെ അധികൃതർ.
കെട്ടിടം പൊളിച്ചുമാറ്റണമെന്നു ചൂണ്ടിക്കാട്ടി കോർപറേഷൻ അധികൃതർക്കു കത്തു നൽകുന്നതൊഴിച്ചാൽ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ നടപടിയെടുക്കുന്നില്ലെന്നും കോഴിക്കോട് വലിയങ്ങാടിയിൽ പഴയ കെട്ടിടം തകർന്നു നാലുപേർ മരിച്ചതു പാഠമാകണമെന്നും പരാതിക്കാർ പറഞ്ഞു.
തൃശൂരിൽ അപകടാവസ്ഥയിൽ 271 കെട്ടിടങ്ങളുണ്ട്. ഇതിൽ 84 എണ്ണം അതീവദുർബലമാണ്. ഇനി അപകടമുണ്ടായാൽ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവു നടപ്പാക്കുന്നതിലെ കളക്ടറുടെ വീഴ്ചയായി കാണണമെന്നും പരാതിക്കാർ പറയുന്നു. അപകടത്തിൽപെടുന്ന കെട്ടിടത്തിന്റെ ലൈസൻസ് റദ്ദാക്കാൻ കോർപറേഷനും തയാറാകുന്നില്ല. ഇന്നു തൃശൂരിൽ നടക്കുന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ വീഴ്ചകൾ ചൂണ്ടിക്കാട്ടുമെന്നു പരാതിക്കാരനായ ബാബു ജോസഫ് പറഞ്ഞു.
2019 ഓഗസ്റ്റ് 12നു റൗണ്ട് സൗത്തിലെ മേനാച്ചേരി ബിൽഡിംഗ് തകർന്നതോടെയാണ് പഴകിയ കെട്ടിടങ്ങൾ പൊളിക്കണമെന്ന ആവശ്യം ഉയർന്നത്. ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻകൂടിയായ കളക്ടർ, കോർപറേഷൻ സെക്രട്ടറി, അഗ്നിസുരക്ഷാവിഭാഗം എന്നിവർക്കു പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. മനുഷ്യാവകാശ കമ്മീഷൻ 2022 മാർച്ച് 11നു പുറത്തിറക്കിയ ഉത്തരവിൽ ഒരുമാസത്തിനകം നടപടിയെടുക്കാൻ കോർപറഷൻ സെക്രട്ടറിക്കു നിർദേശം നൽകി. കെട്ടിട ഉടമകൾക്കു നോട്ടീസ് നൽകിയതൊഴിച്ചാൽ തുടർനടപടികളുണ്ടായില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ മുന്‍പാകെ വീണ്ടും പരാതി നൽകി. പരാതി നിലനിൽക്കുന്പോഴാണ് 2023 ജൂലൈ 23നു നടുവിലാൽ ജംഗ്ഷനിലെ കെട്ടിടത്തിന്റെ ചില്ലുകളും അലുമിനിയം ഫാബ്രിക്കേഷനും തകർന്നത്. 2024 ജനുവരി 25നു നൽകിയ ഉത്തരവിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പഴകിയ കെ ട്ടിടങ്ങൾ പൊളിച്ചുനീക്കി റിപ്പോർട്ട് ചെയ്യാൻ ഓംബുഡ്സ്മാൻ നിർദേശിച്ചെങ്കിലും നടപടിയെടുത്തില്ല.
ഏപ്രിൽ 23നു ശക്തമായ കാറ്റിൽ കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽനിന്നു ട്രെസ് പറന്നു തിരക്കേറിയ റോഡിൽ വീണു. 26നു മനോരമ ബിൽഡിംഗിലെ മേൽക്കൂരയും ചുമരും മഴയിൽ തകർന്നു. മനോരമ ബിൽഡിംഗിന് ലൈസൻസ് പുതുക്കി നൽകാതിരുന്നതോടെ കോടതിയിൽനിന്ന് ഇടക്കാല ഉത്തരവു നേടിയാണ് പ്രവർത്തിക്കുന്നതെന്നു 2023ൽ ഓംബുഡ്സ്മാനു സമർപ്പിച്ച റിപ്പോർട്ടിൽ സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതടക്കമുളള 125 കെട്ടിടങ്ങൾ പൊളിക്കണമെന്ന് ഓംബുഡ്സ്മാൻ ഉത്തരവിട്ടെങ്കിലും നോട്ടീസ് നൽകിയതിൽ ഒതുങ്ങി. കെട്ടിടങ്ങൾ ഉടമകൾതന്നെ പൊളിക്കണമെന്നാണു നോട്ടീസിൽ പറയുന്നത്. 2024 ഓഗസ്റ്റ് 31ന് നഗരത്തിലെ ഏറ്റവും വാണിജ്യത്തിരക്കുള്ള ഹൈറോഡിലെ വ്യാപാരസ്ഥാപനവും തകർന്നുവീണിരുന്നു.
District News
ആളൂര്‍: പറമ്പിറോഡിനു സമീപമുള്ള കനാല്പാലത്തോടുചേര്ന്ന് സുരക്ഷാഭിത്തി സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി പരാതി. സംസ്ഥാനപാതയായ കൊടകര - കൊടുങ്ങല്ലൂര്‍ റോഡിലെ പറമ്പിറോഡ് കനാല്പാലത്തിനോടുചേര്ന്നാണ് അപകടം പതിയിരിക്കുന്നത്.
ചാലക്കുടി ഇറിഗേഷന്‍ പദ്ധതിക്കു കീഴിലെ വലതുകര കനാലാണ് ആളൂര്‍ പറമ്പിറോഡിനു സമീപം കൊടകര - കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത മുറിച്ചു കടന്നുപോകുന്നത്. പത്തടിയോളമാണ് ഇവിടെ കനാലിന്റെ താഴ്ച. പാലത്തിനോടുചേര്‍ന്ന് കനാല്‍ബണ്ട് റോഡിലേയ്ക്കുതിരിയുന്ന ഭാഗത്ത് സുരക്ഷാസംവിധാനങ്ങള്‍ സ്ഥാപിക്കാത്തത് തുടര്‍ച്ചയായി അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി പ്രദേശവാസിയായ ഷാജി പറഞ്ഞു.
ഇന്നലെരാവിലെ ഇവിടെ സ്കൂട്ടര്‍ കനാലില്‍വീണ് യുവതിക്കും കുഞ്ഞിനും സാരമായി പരിക്കേറ്റു. ഒന്നരവര്‍ഷം മുമ്പും സമാനരീതിയിലുള്ള അപകടം ഇവിടെ നടന്നു. രണ്ട് യുവതികള്‍ സഞ്ചരിച്ച ഇരുചക്രവാഹനം കനാലില്‍ വീണു.
പാലത്തിനോടുചേര്‍ന്ന് തുറന്നുകിടക്കുന്ന ഭാഗത്തുകൂടിയാണ് വാഹനങ്ങള്‍ കനാലിലേയ്ക്കുവീഴുന്നത്. രാത്രിയില്‍ ഇവിടെ വെളിച്ചം കുറവായതിനാല്‍ ഇനിയും അപകടങ്ങള്‍ സംഭവിക്കാന്‍ ഇടയുള്ളതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കാല്‍നടക്കാര്‍ക്കും ഇവിടെ കനാലിലേയ്ക്കുവീണ് അപകടം സംഭവിക്കാം. ആഴവും ഒഴുക്കും കൂടുതലുള്ളതിനാല്‍ നിറയെ വെള്ളമുള്ള സമയത്ത് കനാലില്‍ വീണാല്‍ അപകടസാധ്യത കൂടുതലാണ്. ഒന്നരവര്‍ഷം മുമ്പ് അപകടം സംഭവിച്ചപ്പോൾ നാട്ടുകാരും ജനപ്രതിനിധികളും ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും സ്ഥലപരിശോധന നടന്നതല്ലാതെ തുടര്‍നടപടിയുണ്ടായില്ല.
ഇപ്പോള്‍ വീണ്ടും അപകടം സംഭവിച്ച സാഹചര്യം മുന്‍നിര്‍ത്തി എത്രയുംവേഗം യാത്രക്കാരുടെ സുരക്ഷക്കാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ പഞ്ചായത്തധികൃതരോടും ഇറിഗേഷന്‍ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.
District News
കൊരട്ടി: കൊരട്ടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രേസി സ്കറിയ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. സെമിനാർ 11 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരംനൽകി. വൈസ് പ്രസിഡന്റ് ജോയ് മാനുവൽ, ജില്ലാപഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഫിൻസോ തങ്കച്ചൻ, ആൻസി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സച്ചിൻ രാജ്, ലിജി അനിൽകുമാർ, ലിജോ ജോസ്, ജിനി ഡേവിസ് എന്നിവർ പ്രസംഗിച്ചു.
കാറളം: പഞ്ചായത്ത് വികസന സെമിനാര്‍ ബ്ലോക്ക് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ശിവന്‍കുട്ടി അധ്യക്ഷതവഹിച്ചു. കരട് പദ്ധതി രേഖ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുധീര്‍ ദാസ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനില്‍ സംസാരിച്ചു.
പൂമംഗലം: പൂമംഗലം പഞ്ചായത്തില്‍ പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ജില്ലാപഞ്ചായത്തംഗം സി.ബി. ഷക്കീല ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി. ജയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺമാരായ രാഖി ഗിരീഷ്, രാജേഷ് തുമ്പരത്തി, സമസ്യ മുരളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജസ്ന, ജിതില്‍ ഗോപി, പൂമംഗലം പഞ്ചായത്തംഗങ്ങളായ ഡാലിയ സലീഷ്, സന്ധ്യ വിജയന്, ഇ.ആര്. വിനോദ്, രഞ്ജിനി ശ്രീകുമാര്‍, ജൂലി ജോയ്, സിരീഷ, താര അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
District News
ആളൂര്‍: കൊടകര - മാള റോഡിലെ ആളൂര്‍ പറമ്പിറോഡിനു സമീപം സ്കൂട്ടര്‍ കനാലിലേയ്ക്കുവീണ് യുവതിക്കും മകനും പരിക്കേറ്റു.
പാലിയേക്കര സ്വദേശിനി ബ്ലെറ്റി(30), മകന് ഇഷാന്(ആറ്) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ 7.40 ഓടെയാണ് അപകടം. മാള തുമ്പരശേരിയില്നിന്ന് ആളൂര്‍ ഭാഗത്തേയ്ക്ക് മകനൊപ്പം വരികയായിരുന്ന യുവതി ഓടിച്ച സ്കൂട്ടര്‍ കനാലിലേയ്ക്ക് വീഴുകയായിരുന്നു. ശബ്ദംകേട്ട് സമീപവാസികള്‍ ഓടിയെത്തി യുവതിയേയും കുഞ്ഞിനേയും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചു.
പിന്നീട് ഇവരെ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്കുമാറ്റി. കനാലില്‍ വെള്ളമില്ലാതിരുന്നതിനാലാണ് യുവതിയേയും കുട്ടിയേയും രക്ഷിക്കാന്കഴിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആളൂര്‍ പോലീസ് സ്ഥലത്തെത്തി.
District News
ഇരിങ്ങാലക്കുട: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മാര്‍ക്കറ്റിലെ പുതിയ ജലസംഭരണിയില്‍ ഉദ്ഘാടനംകഴിഞ്ഞ് നാലുമാസമായിട്ടും വെള്ളമെത്തിയില്ലെന്ന് ആക്ഷേപം.
നഗരസഭ ചന്തക്കുന്ന് പ്രദേശത്തേക്കുള്ള കുടിവെള്ളവിതരണം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.464 കോടി രൂപ ചെലവഴിച്ചാണ് രണ്ടുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി നിര്‍മിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ അവസാനം മന്ത്രി ആര്. ബിന്ദുവാണ് സംഭരണി ഉദ്ഘാടനംചെയ്തത്. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ആയിരുന്നു അധ്യക്ഷ. ഗാന്ധിഗ്രാം, ഗാന്ധിഗ്രാം ഈസ്റ്റ്, ഗവ. ആശുപത്രി, മടത്തിക്കര, ചാലാംപാടം, മാര്‍ക്കറ്റ് എന്നീ വാര്ഡുകളിലുള്ളവര്ക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. എന്നാല്‍ നാലുമാസമായിട്ടും കുടിവെള്ളവിതരണം ആരംഭിക്കാനായിട്ടില്ല.
അടഞ്ഞുകിടക്കുന്ന വാട്ടര്‍ടാങ്ക് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.വി. ശിവകുമാറിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ സന്ദര്‍ശിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ വിഷ്ണു പ്രഭാകരന്, അല്‍ഫോന്‍സ തോമസ്, വിമി ബിജേഷ്, ലേഖ ഷാജന്, രമ്യ ഷിജു, സിന്ധു ഗിരീഷ് എന്നിവര്‍ ശിവകുമാറിനൊപ്പമുണ്ടായിരുന്നു.
വെള്ളത്തിന്റെ ലഭ്യതക്കുറവുമൂലം മാര്‍ക്കറ്റിലെ നൂറുകണക്കിന് കച്ചവടക്കാര്‍ക്കും കടകളിലെ വനിതാ ജോലിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശൗചാലയം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
കേരള വാട്ടര്‍ അഥോറിറ്റി ശൗചാലയത്തിനുവേണ്ടി മുന്നൂറുലിറ്റര് വെള്ളംകൊള്ളുന്ന ടാങ്ക് മാത്രമാണുള്ളത്. അയ്യായിരംലിറ്റര് വെള്ളംകൊള്ളുന്ന ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാനായിട്ടില്ല. സെപ്റ്റിക് ടാങ്കുകളുടെ സ്ലാബുകള്‍ തുറന്നുകിടക്കുന്നതിനാല്‍ ദുര്ഗന്ധമുയരുന്നുണ്ടെന്നും അതിനാല്‍ അടിയന്തരമായി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നഗരസഭ തയാറാകണമെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
ജലസംഭരണിയുടെ ഉദ്ഘാടനവേളയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ചടങ്ങില്‍ ഉള്‍പ്പെടുത്തുന്നതില്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നാരോപിച്ച് ബിജെപി രംഗത്തുവന്നിരുന്നു.
പൈപ്പ് ലൈന്‍
വലിക്കുന്ന ജോലി
പൂര്‍ത്തിയായിട്ടില്ല:
എം.പി. ജാക്സണ്
(നഗരസഭ ചെയര്മാന്)
ഇരിങ്ങാലക്കുട: നഗരത്തില്‍ കെഎസ്ടിപി റോഡ് കോണ്‍ക്രീറ്റിടല്‍ നടക്കുന്നതിനാല്‍ പൈപ്പ് ലൈന്‍ വലിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് ടാങ്കിലേക്ക് വെള്ളമെത്താത്തതിന് കാരണമെന്ന് നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് പറഞ്ഞു.
പൈപ്പിടല്‍ പൂര്ത്തിയാകുന്നതിനുമുന്പേ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തിരക്കുപിടിച്ച് ഉദ്ഘാടനം നടത്തിയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനല്ലെന്നും മാര്‍ക്കറ്റിലെ ശൗചാലയത്തിലേക്കുള്ള ടാങ്കിന്റേതുള്പ്പടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും എം.പി. ജാക്സണ് പറഞ്ഞു.
District News
കൊരട്ടി: ജില്ലാപഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് പട്ടികജാതി വിഭാഗത്തിനായി കൊരട്ടി പഞ്ചായത്തിലെ നാലുകെട്ടിൽ നിർമിച്ച ഫ്ലാറ്റിൽ സൺഷെയ്ഡിനോടുചേർന്ന തൂക്കുസ്ലാബ് തകർന്നുവീണു.
കഴിഞ്ഞദിവസംപെയ്ത ശക്തമായ മഴയ്ക്കുശേഷമാണ് സ്ലാബ് തകർന്നുവീണത്. സംഭവത്തിൽ താമസക്കാർക്ക് പരിക്കേൽക്കാതിരുന്നതാണ് ആശ്വാസകരം. 12 കുടുംബങ്ങളാണ് ഫ്ലാറ്റിൽ താമസിക്കുന്നത്. 2014ലാണ് നിർമാണം പൂർത്തിയായത്. കെട്ടിടത്തിന്റെ ഒരുഭാഗമാണ് ഇപ്പോൾ തകർന്നത്.
കഴിഞ്ഞവർഷം ഫ്ലാറ്റിന്റെ ചുറ്റുമതിലും തകർന്നു. കാലങ്ങളായി കെട്ടിടത്തിൽ യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
അധികൃതരുടേയോ, താമസക്കാരുടേയോ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സംഭവത്തെ തുടർന്ന് ഫ്ലാറ്റിന്റെ സുരക്ഷയെക്കുറിച്ച് താമസക്കാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
അടിയന്തരമായി പരിശോധനനടത്തി അറ്റകുറ്റപ്പണികൾ നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
District News
മുരിങ്ങൂർ: ദേശീയപാതയിലെ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിനായി കെട്ടിപ്പൊക്കിയ പ്രീകാസ്റ്റ് കോൺക്രീറ്റ് പാനൽ മുരിങ്ങൂർ ജംഗ്ഷനിൽ നിലംപൊത്തി.
തൃശൂർ ഭാഗത്തേയ്ക്ക് വാഹനങ്ങൾ കടന്നുപോകുന്ന സർവീസ് റോഡിലാണ് ഏകദേശം 15 അടി ഉയരത്തിൽനിന്ന് സ്ലാബ് താഴേയ്ക്കുവീണത്. ഒരുവാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് സംഭവം ഉണ്ടായത്. സ്ലാബ് വീഴുന്നതുകണ്ട് പിന്നാലെ വന്ന വാഹനങ്ങൾ ബ്രേക്ക് പിടിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. സംഭവത്തെ തുടർന്ന് തൃശൂർ ദിശയിൽ അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. ഇതിനുമുൻപ് ചിറങ്ങരയിലും സമാനമായരീതിയിൽ രണ്ടുതവണ പ്രീകാസ്റ്റ് സ്ലാബുകൾ തകർന്നുവീണിരുന്നു.
നിർമാണത്തിലെ അപാകതകൾ കണ്ടെത്തിയതിനെത്തുടർന്ന് ആഴ്ചകൾക്കുമുമ്പ് ചിറങ്ങര ഇറിഗേഷൻ കാര്യാലയത്തിന്റെ മുൻവശത്തും അടിപ്പാതയുടെ തെക്കുപടിഞ്ഞാറുഭാഗത്തും സിയോൺ സെമിനാരിയുടെ സമീപത്തും പാർശ്വഭിത്തിക്കായി സ്ഥാപിച്ച പാനലുകൾ അഴിച്ചു മാറ്റിയിരുന്നു.
District News
കൊരട്ടി: നവീകരിച്ച തിരുമുടിക്കുന്ന് ഹൈരാർക്കി മെമ്മോറിയൽ റോഡും ചാലക്കുടി – ആനമല റോഡും നാടിന് സമർപ്പിച്ചു. 210.25 ലക്ഷം രൂപ വിനിയോഗിച്ച് രണ്ടുകിലോമീറ്റർ ദൂരം ബിഎംബിസി നിലവാരത്തിൽ പുനരുദ്ധാരണം നടത്തിയതാണ് തിരുമുടിക്കുന്ന് ഹൈരാർക്കി മെമ്മോറിയൽ റോഡ്. ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് റോഡിന്റെ ഇരുവശങ്ങളിലുമുള്ള താമസക്കാർ സ്വമേധയാ സ്ഥലംവിട്ടുനൽകിയതോടെ എട്ടുമീറ്റർ വീതിയുള്ള പാത യാഥാർഥ്യമായി.
ചാലക്കുടിയെയും മലക്കപ്പാറയെയും ബന്ധിപ്പിക്കുന്ന ചാലക്കുടി – ആനമല റോഡിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 25.258 കോടി രൂപ ചെലവഴിച്ചാണ് 32 കിലോമീറ്റർ ദൂരം നവീകരിച്ചത്. പ്രദേശത്തിന്റെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിലും വിനോദസഞ്ചാര - വാണിജ്യ മേഖലകൾക്ക് ഉണർവ് നൽകുന്നതിലും പദ്ധതി സഹായകരമാകും. ഇരുറോഡുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. തിരുമുടിക്കുന്ന് വനിത വ്യവസായ വിപണന കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ ശിലാഫലകം അനാച്ഛാദനംചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ്, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ, തിരുമുടിക്കുന്ന് പള്ളി വികാരി റവ.ഡോ. പോൾ മൂഞ്ഞേലി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ഷോൺ പെല്ലിശേരി, ലിജോ ജോസ്, ജിനി ഡേവീസ്, അനിത വിനീഷ്, വി.കെ. കൃഷ്ണൻ, നിത ജോയ്, മിനി നെൽസൺ, ആൻസി അഗസ്റ്റിൻ, എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു കൃഷ്ണരാജ്, അസി.എക്സി.എൻജിനീയർ ടി.എൻ. മിനി എന്നിവർ പ്രസംഗിച്ചു.
ആല: ശ്രീനാരായണപുരം പഞ്ചായത്തിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തിയ ആല - ഗോതുരുത്ത് റോഡ് നാടിനു സമർപ്പിച്ചു. റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. ജൽജീവൻ മിഷന്റെ റെസ്റ്റൊറേഷൻ പ്രവൃത്തികളും പൂർത്തീകരിച്ചു.
237 ലക്ഷം രൂപയാണ് നിർമാണത്തിനായിവകയിരുത്തിയത്. റോഡ് യാഥാർഥ്യമായതോടെ കൊടുങ്ങല്ലൂർ മേഖലയിലെ യാത്രക്കാർക്ക് എൻഎച്ച് 66 നേയും കൊടുങ്ങല്ലൂർ - ഷൊർണൂർ എസ്എച്ച് 22 നെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായി ഉപയോഗിക്കാൻ സാധിക്കും. ഗോതുരുത്ത് എൽപി സ്കൂളിൽ നടത്തിയ ചടങ്ങിൽ ഇ.ടി. ടൈസൺ എംഎൽഎ വിശിഷ്ടാതിഥിയായി.
പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്സി. എൻജിനീയർ സി. രാഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി, വൈസ് പ്രസിഡന്റ് സി.എൻ. സതീഷ് കുമാർ, ജില്ലാപഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ സ്വാതി ശ്രീജിത്ത്, രമ്യ പ്രദീപ്, വാർഡ് മെമ്പർ സജിത പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
District News
കല്ലടിക്കോട്: നാലു സ്കൂൾകുട്ടികളടക്കം നിരവധിപേർ അപകടത്തിൽ മരിക്കുകയും 32 പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്ത പനയമ്പാടത്തെ റോഡ് നവീകരണം പൂർത്തിയാകുമ്പോൾ അപകടസാധ്യത ഏറുമെന്ന് ആശങ്ക. അപകടങ്ങൾ കുറയ്ക്കാനായി വാട്ടർ ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും അപകടങ്ങൾ തുടർന്നു.
ഇപ്പോൾ കോൺക്രീറ്റ് ബാരിക്കേഡുകൾ റോഡിനു നടുവിലൂടെ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. 1.35 കോടി രൂപയിൽ നിർമിക്കുന്ന ഈ ഭാഗത്ത് മതിയായ അഴുക്കു ചാലുകളോ ഇരുഭാഗത്തും നടപ്പാതകളൊ നിർമിക്കാൻ നിർമാണ കമ്പനി തയ്യാറായിട്ടില്ല. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലേയ്ക്കു പോകുകയും വരുകയും ചെയ്യുന്ന കുട്ടികളും അധ്യാപകരും നടപ്പാത ഇല്ലാത്തതിനാൽ പലപ്പോഴും റോഡിലൂടെയാണ് നടക്കുന്നത്. ഇത് അപകടങ്ങൾ വരുത്തിവെയ്ക്കുമെന്നാണ് കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്.
കുത്തനെയുള്ള ഇറക്കവും വളവും കയറ്റവും ഉള്ള ഈ ഭാഗത്ത് സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന മേഖലയായി മാറി. റോഡിന്റെ ചെരിവ് മൂലം പലപ്പോഴും ഭാരവാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നതും എതിരെ വരുന്ന വാഹനങ്ങളിൽ ഇടിക്കുന്നതും പതിവാണ്. റോഡ് വീതികൂട്ടാനായി ഒരുവശത്ത് ഇന്റർ ലോക്ക് കട്ടകൾ വിരിച്ചെങ്കിലും മറുഭാഗത്ത് കട്ടകൾ വിരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബസിറങ്ങി നടന്നുപോകുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനങ്ങളുടെ മുന്നിൽപെടുന്നത് പതിവാണ്. ആവശ്യത്തിന് തെരുവ് വിളക്കുകൾ പോലും സ്ഥാപിക്കാൻ കമ്പനി തയ്യാറായിട്ടില്ല. നടപ്പാതകളും അഴുക്കുചാലുകളും പൂർണമായും നിർമിക്കാത്തതിൽ നാട്ടുകാർ പനയമ്പാടത്ത് പ്രതിഷേധസംഗമം നടത്തി.
District News
വടക്കഞ്ചേരി: കണ്ണമ്പ്ര തോട്ടുപാലത്തിനു സമീപം ചേറുംകോട് കനാൽ പുറന്പോക്ക് കൈയേറി മണ്ണിട്ടുനികത്തുന്നത് പഞ്ചായത്ത് മെംബർ കെ.ആർ. ഷൺമുഖന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുംവിധമാണ് കൈയേറ്റമെന്ന് മെംബർ പറഞ്ഞു. മംഗലംഡാമിൽനിന്നുള്ള ഇടതുകര കനാലിന്റെ സ്ഥലമാണിത്. സ്ഥലത്തു നിന്നിരുന്ന മരങ്ങൾ ജെസിബിയുടെ സഹായത്തോടെ മണ്ണിട്ടുമൂടിയതായും നാട്ടുകാർ പറയുന്നു. കൈയേറ്റം സംബന്ധിച്ച് ജലസേചനവകുപ്പിനു പരാതി നൽകുമെന്നും മെംബർ അറിയിച്ചു. കനാൽപുറന്പോക്കുകൾ കൈയേേറി പിന്നീടതു വില്പന നടത്തി പണമുണ്ടാക്കുന്നവരുമുണ്ട്. നാഥനില്ലാത്ത സ്ഥിതിയിലാണ് ഡാമിന്റെ തുടക്കംമുതലുള്ള ഇറിഗേഷൻ സ്ഥലമെല്ലാം.
District News
പാലക്കയം: നിരന്തരമായ വന്യമൃഗശല്യം മൂലം ദുരിതത്തിലായ വാക്കോടൻ, നിരവ് പ്രദേശത്തെ കർഷകർ പുലിപ്പേടിയിൽ പുറത്തിറങ്ങാൻ കഴിയാതെയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വാക്കോടനിലെ ആക്കാമറ്റം ജോർജിന്റെ 6 ആടുകളെ പുലി കടിച്ചു കൊന്നതിനെതുടർന്ന് പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിച്ചിരുന്നു. അന്നു രാത്രിതന്നെ പുലി കൂട്ടിൽ കുടുങ്ങുകയും ചെയ്തു. കൂട്ടിലകപ്പെട്ട പുലിയെ ഉദ്യോഗസ്ഥർ പരിശോധനകൾ പൂർത്തിയാക്കി മണ്ണാർക്കാട് ഡിഎഫ്ഒ ഓഫീസിലേക്ക് മാറ്റി. പുലിയെ കൊണ്ടുപോകാൻ എത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കു തർക്കങ്ങളുണ്ടായി. പിടിച്ച പുലിയെ തൃശൂർ പുത്തൂരിലെ മൃഗശാലയിൽ ആക്കണമെന്നാവശ്യപ്പെട്ടായിരുന്നു തർക്കം.
പുലിയെ ശിരുവാണിയിലോ പാലക്കാട് ജില്ലയിലോ വിടരുതെന്നും റേഡിയോ കോളർ ഫിറ്റ്ചെയ്ത് മാത്രമേ കാട്ടിൽ വിടാവൂ എന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജില്ലയ്ക്കുള്ളിലെ വനത്തിൽ പുലിയെ വിടില്ലെന്ന് എഴുതിവാങ്ങിയതിനുശേഷമാണ് കൂട്ടിലകപ്പെട്ട പുലിയെ കൊണ്ടുപോകാൻ അനുവദിച്ചത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ടു പുലികളെ വാക്കോടൻ മലയുടെ ഇരു ഭാഗങ്ങളിൽ നിന്നായി കൂടുവെച്ച് പിടിച്ചിരുന്നു. ഇതിനെ ശിരുവാണി കേരളമേടിനു സമീപം വനത്തിൽ തുറന്നുവിടുകയായിരുന്നു. അതിലൊരെണ്ണമാണ് ഇന്നലെ കൂട്ടിൽ കുടുങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.
ഡിസംബർ 20 ന് കാഞ്ഞിരപ്പുഴ വാക്കോടനിൽ നിന്നും നാലു വയസുള്ള പെൺപുലിയേയും ജനുവരി 24 ന് നിരവ് വാക്കോടൻ ചെന്തണ്ടിൽ നിന്നും അഞ്ചു വയസുള്ള ആൺപുലിയേയും കൂടുവെച്ച് പിടിച്ചിരുന്നു. കൃഷിയിടങ്ങളും ജനങ്ങളും ധാരാളമുള്ള വാക്കോടൻ മല കുറേ വർഷങ്ങളായി വന്യമൃഗങ്ങളുടെ ഭീക്ഷണിയിലാണ്. ടാപ്പിംഗ് തൊഴിലാളികളുടെയും മറ്റ് കൂലിപ്പണിക്കാരുടേയും നേരെ പുലി പാഞ്ഞടുക്കുന്നതും പതിവാണ്. പുലിയ്ക്കു പുറമെ കടുവയുടേയും കരടിയുടേയും കാൽപ്പാടുകൾ കൃഷിയിടത്തിൽ കണ്ടതായി നാട്ടുകാർ പറഞ്ഞു.
തിങ്കളാഴ്ച രാത്രി വാക്കോടൻ മലയുടെ മുകളിൽ നിന്നും പുലികൾ കടികൂടുന്ന ശബ്ദം കേട്ടെന്നും പ്രദേശവാസികൾ പറഞ്ഞു. പുലികളടക്കമുള്ള വന്യമൃഗങ്ങളെ പിടിക്കാൻ വാക്കോടനിൽ സ്ഥിരം കാമറയും കൂടും സ്ഥാപിക്കണമെന്നും പട്രോളിംഗ് നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
മണ്ണാർക്കാട്: വേനൽച്ചൂട് വർധിച്ചതോടെ കൃഷിയിടങ്ങളിലെ ഉണക്കുഭീഷണി ഒഴിവാക്കാൻ കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ പള്ളിക്കുറുപ്പ് ഉപകനാൽ വീണ്ടും തുറന്നു. കാരാകുർശി പഞ്ചായത്തിലെ പള്ളിക്കുറുപ്പ്, മാങ്ങോട്, കുണ്ടുകണ്ടം, പുല്ലിശേരി ഭാഗങ്ങളിലേക്കു കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനായി ഞായറാഴ്ച രാവിലെയാണ് കനാൽ തുറന്നത്.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരത്ത് നിന്നും ആരംഭിച്ച് മണ്ണാർക്കാട് നഗരസഭ പരിധിയിലൂടെ കാരാകുർശി പഞ്ചായത്തിലെ പുല്ലിശേരി വരെയാണ് 12 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഉപകനാൽ കടന്നുപോകുന്നത്. കൃഷിയിടങ്ങൾക്ക് പുറമെ, ജലനിരപ്പ് താഴ്ന്ന് കനാൽ തീരങ്ങളിലെ കിണറുകളിലും വെള്ളമെത്താൻ ഇതു സഹായിക്കും.
കർഷകരുടെ ആവശ്യപ്രകാരം ജനുവരി 28 ന് ആദ്യഘട്ട ജലവിതരണം നടത്തിയിരുന്നു. പിന്നീട് ജലവിതരണം നിർത്തിവച്ചശേഷം ഒമ്പതാംതിയതി മുതൽ തെങ്കര മേഖലയിലേക്കു വെള്ളം തുറന്നുവിട്ടിരുന്നു. അരകുർശി ഉപകനാൽ വഴിയും ജലവിതരണം നടത്തി. ഇത് ശനിയാഴ്ചയോടെ പൂർത്തിയാക്കിയാണ് പള്ളിക്കുറുപ്പ് ഭാഗത്തേക്ക് വെള്ളം തുറന്നുവിട്ടത്. ഇതിനിടെ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തുടർച്ചയായി ലഭിച്ച വേനൽമഴയും കനാൽ വെള്ളം ലഭിക്കാത്ത കർഷകർക്കും ആശ്വാസമായിട്ടുണ്ട്.
District News
വടക്കഞ്ചേരി: റബർമരത്തിലുണ്ടാകുന്ന അസാധാരണ ഇലകൊഴിച്ചിലിനെതുടർന്ന് റബർ ഉത്പാദനത്തിൽ വൻ കുറവ്. റബറിന് ഉയർന്ന വിലയുണ്ടെങ്കിലും ഉത്പാദനം ഇല്ലാത്തതിനാൽ വിലക്കൂ ടുതൽ പ്രയോജനപ്പെടുന്നില്ലെന്ന് പാലക്കുഴിയിലെ കർഷകനായ ഊന്നുപാലത്തിൽ ജോസ് പറഞ്ഞു. മരങ്ങളിൽ രണ്ടാമതു വന്ന ഇലകൾ വീണ്ടും കൊഴിയുന്ന സ്ഥിതി അസാധാരണമാണ്. ഇങ്ങനെ ഉണ്ടാകാറില്ല. ഇതുമൂലം മരങ്ങൾ ക്ഷീണിച്ച് ടാപ്പിംഗ് നടത്താനാകാത്ത സ്ഥിതിയായി.
ഇലകൾ നിറഞ്ഞു നിൽക്കേണ്ട സമയത്താണ് തടി മാത്രമായി റബർമരങ്ങൾ നിൽക്കുന്നത്. പാലക്കുഴി മേഖലയിൽ ഈ കുമിൾരോഗം വ്യാപകമായുണ്ട്.
പല തോട്ടങ്ങളിലും നേരത്തെ തന്നെ ടാപ്പിംഗ് നിർത്തി. കഠിനമായ ചൂടും പാലുത്പാദനം ഇല്ലാതാക്കി. കഴിഞ്ഞ മഴക്കാലം നീണ്ടുനിന്നതിനാൽ സീസണിന്റെ തുടക്കംമുതലേ ഉ
ത്പാദനം കുറവായിരുന്നു. ഒടുവിലായപ്പോൾ രോഗവും ഇലകൊഴിച്ചിലുമായി പിന്നെയും കർഷകർക്കു നഷ്ടംതന്നെ. റബർഷീറ്റുകളുടെ വരവിൽ 60 ശതമാനമെങ്കിലും കുറവുണ്ടായിട്ടുണ്ടെന്ന് പാലക്കുഴിക്കുതാഴെ കണച്ചിപരുതയിലെ റബർവ്യാപാരിയായ വിളക്കനാപ്പിള്ളി ബിജു പറഞ്ഞു. വില ഉയർന്നു നിൽക്കുന്നതിനാൽ എവിടെയും സ്റ്റോക്കുമില്ല. ലോക വിപണിയിലും റബർ വില ഉയർന്നു നിൽക്കുകയാണ്.
ബാങ്കോക്ക് വില ഇന്നലെ കിലോയ്ക്ക് 227 രൂപയായിരുന്നെന്ന് ബിജു പറഞ്ഞു. ദിവസം നാലോ അഞ്ചോ ലോഡ് ഷീറ്റ് കയറ്റിപ്പോയിരുന്നത് ഇപ്പോൾ ഒരു ലോഡാകാൻതന്നെ ദിവസങ്ങൾ കാത്തിരിക്കണമെന്ന് ബിജു പറഞ്ഞു.
District News
വടക്കഞ്ചേരി: കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ചിറ്റടി ശ്രീ മണ്ണൂർ ഭഗവതി ക്ഷേത്രം പുനരുദ്ധാരണവും കുംഭാഭിഷേകവും ഇന്നും നാളെയും മറ്റന്നാളുമായി നടക്കും. ഇന്ന് രാവിലെ ഏഴുമുതൽ പ്രത്യേക പൂജകൾ. വിഗ്രഹം വഹിച്ചുള്ള ഘോഷയാത്രയും ആരംഭിക്കും.വൈകുന്നേരം 6.30ന് നൃത്തസന്ധ്യ.
സമ്പ്രദായഭജന. നാളെ വൈകുന്നേരം 6.30ന് പൂത്തിരുവാതിര, കഥാപ്രസംഗം. 27 ന് രാവിലെ അഞ്ചു മുതൽ വിശേഷാൽ പൂജകൾ. വൈകുന്നേരം അഞ്ചിന് മേളം എന്നിവയാണ് പരിപാടികൾ. കുംഭാഭിഷേകത്തോടെ ക്ഷേത്രം ഭക്തർക്ക് സമർപ്പിക്കും. മാനേജിംഗ് ട്രസ്റ്റി വി. വേണുഗോപാലൻ, ചെയർമാൻ വി. സുന്ദരേശ്വരൻ, കൺവീനർ സി. സഹദേവൻ, കുംഭാഭിഷേക കമ്മിറ്റി പ്രസിഡന്റ് സി.കെ. രാജീവ്, സെക്രട്ടറി ശോഭന രവീന്ദ്രൻ, ട്രഷറർ വി. സുന്ദരേശ്വരൻ, കോ-ഓർഡിനേറ്റർ എം.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ.
District News
പാലക്കാട്: കൊടുന്പ് ഗ്രാമപഞ്ചായത്തിൽ ഓലശേരി സബ് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഹെൽത്ത് ഗ്രാന്റിൽനിന്നും 55.5 ലക്ഷം രൂപ ചെലവഴിച്ചാണ് സബ് സെന്ററിന്റെ നിർമാണം നടക്കുന്നത്. 209.69 സ്ക്വയർ മീറ്ററിൽ രണ്ടു നിലകളിലായാണ് നിർമാണം.
താഴത്തെ നിലയിൽ കണ്സൾട്ടേഷൻ റൂം, ലാബ്, ഇമ്മ്യൂണൈസേഷൻ റൂം, വെൽനസ് റൂം, ഫീഡിംഗ്റൂം, ടോയ്ലറ്റ്, ഭിന്നശേഷിക്കാർക്ക് പ്രത്യേക റാംപ് എന്നീ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഒന്നാമത്തെ നിലയിൽ ഉദ്യോഗസ്ഥർക്കായുള്ള ക്വാർട്ടേഴ്സും ഒരുക്കുന്നുണ്ട്. നിലവിൽ സബ് സെന്ററിന്റെ ശതമാനം നിർമാണവും പൂർത്തിയായി.
District News
പാലക്കാട്: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഇംഗ്ലീഷ് മെന്റർമാർക്കുള്ള ആദ്യഘട്ട പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഉദ്യോഗാർഥികൾ ഇന്റർവ്യൂകളിൽ നേരിടുന്ന ഇംഗ്ലീഷ് ഭാഷാ പരിമിതികൾ പരിഹരിക്കാൻ മെന്റർമാരെ സജ്ജരാക്കുകയാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
വിജ്ഞാനകേരളം അക്കാഡമിക് കോ-ഓർഡിനേറ്റർ കെ. സന്ദീപ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മാസ്റ്റർ മെന്റർ ഷാജു സെബാസ്റ്റ്യൻ, ടാലന്റ് ക്യുറേഷൻ എക്സിക്യൂട്ടീവുമാരായ പി. ഷംസുദ്ദീൻ, കെ. അനിത എന്നിവർ പ്രസംഗിച്ചു. വിവിധ കോളേജുകൾ, സ്പോക്കണ് ഇംഗ്ലീഷ് അക്കാദമികൾ എന്നിവിടങ്ങളിൽ നിന്നുള്ള മെന്റർമാർ പരിശീലനത്തിൽ പങ്കെടുത്തു.
District News
കൊടുവായൂർ: ആരോഗ്യം ആനന്ദം ജനകീയ കാന്പയിനിന്റെ ഭാഗമായി ബോധവത്കണ പരിപാടി സംഘടിപ്പിച്ചു. ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടുവായൂർ ഹൈസ്കൂൾ ബിഎഡ് ഹാളിൽ നടന്ന പരിപാടി കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് അധ്യക്ഷത വഹിച്ചു.
കൊടുവായൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറി ഡോ.ജെ.എസ്. അഞ്ജു വിഷയാവതരണം നടത്തി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ്, കൊടുവായൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എൻ. അബ്ബാസ്, മറ്റു വാർഡ് മെംബർമാർ എന്നിവർ പങ്കെടുത്തു.
District News
പാലക്കാട്: കൊടുന്പ് ഗ്രാമപഞ്ചായത്തിൽ നാല് കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി പൂർത്തിയായി. സിഎഫ്സി വികസന ഫണ്ട് ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചിരിക്കുന്നത്. കൂടാതെ നാലുപദ്ധതികളുടെ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്.
മൂന്നുലക്ഷം രൂപ ചെലവിൽ പാലയങ്കാട് കുടിവെള്ള പദ്ധതിയിൽ പുതിയ മോട്ടറും മോട്ടർഷെഡും സ്ഥാപിക്കൽ, 2.5 ലക്ഷം രൂപ ചെലവിൽ ചേപ്പിലംതിട്ട കുടിവെള്ള പദ്ധതിയിൽ പുതിയ മോട്ടർ സ്ഥാപിക്കൽ, രണ്ടുലക്ഷം രൂപ വീതം ചിലവിൽ ചിറപ്പാടം കണക്കുപ്പറന്പ് കുടിവെള്ള പദ്ധതി പ്രകാരം പുതിയ മോട്ടർ സ്ഥാപിക്കൽ, പ്ലാക്കാട് പ്ലാക്കോണം കുടിവെള്ള പദ്ധതികളിൽ പൈപ്പ് ലൈൻ നീട്ടൽ എന്നീ പദ്ധതികളുടെ പ്രവൃത്തിയാണ് പൂർത്തീകരിച്ചിട്ടുള്ളത്.
ഏഴുലക്ഷം രൂപയിൽ കൊടുന്പ് പാവോടി കുടിവെള്ള പദ്ധതിയിൽ ടാങ്ക് സ്ഥാപിക്കൽ, ആറുലക്ഷം രൂപയിൽ സുന്ദര ഗ്രാമം കുടിവെള്ള പദ്ധതിക്ക് പുതിയ ടാങ്ക് നിർമിക്കൽ, അഞ്ചുലക്ഷം രൂപയിൽ കൈമാറിക്കിട്ടിയ കുടിവെള്ള പദ്ധതിയുടെ മെയിന്റനൻസ്, രണ്ടുലക്ഷം രൂപയിൽ വിവിധ ഗുണഭോക്തൃ സമിതി മിനികുടിവെള്ള പദ്ധതികളുടെ മെയിന്റനൻസ് തുടങ്ങിയ പദ്ധതികളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.
District News
ആലത്തൂർ: കൊയ്ത്തിനൊരു കൈത്താങ്ങുമായി നിറയുടെ കൊയ്ത്തുയന്ത്രങ്ങൾ രണ്ടാംവിള കൊയ്ത്തിനായി വയലുകളിലേക്കെത്തുന്നു.
നിറ ഹരിതമിത്ര സൊസൈറ്റി മുഖേനെ ട്രാക്ടർ കൊയ്ത്തു യന്ത്രങ്ങൾ മണിക്കൂറിനു 1600 രൂപ നിരക്കിലും ട്രാക്ടർ ഗ്രിപ്പ് യന്ത്രങ്ങൾ 1800 രൂപ നിരക്കിലും ചെയിൻ യന്ത്രങ്ങൾ 2400 രൂപ നിരക്കിലും ലഭിക്കും. നെല്ല് കാറ്റത്തിടുന്ന വിന്നോവർ 1000 രൂപ ദിവസവാടകക്കും ലഭ്യമാവും. തദ്ദേശീയരിൽനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നുമുള്ള യന്ത്രങ്ങളും ഉൾപ്പെടെ 55 യന്ത്രങ്ങളാണ് തയാറാക്കിയിരിക്കുന്നത്.
കെ.ഡി. പ്രസേനൻ എംഎൽഎ യുടെ നിയോജകമണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയായ നിറ ഹരിതമിത്ര സൊസൈറ്റി മുഖേന കൊയ്ത്തുവണ്ടികൾ കർഷകർക്കായി എത്തിക്കുന്നത്.
അന്യസംസ്ഥാന കൊയ്ത്തുവണ്ടികൾ കർഷകരിൽനിന്നും കൂടിയ നിരക്ക് വാടകയായി വാങ്ങുന്നതു കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ പത്തുവർഷമായി കൊയ്ത്തുയന്ത്രങ്ങളുടെ നിരക്ക് പിടിച്ചുനിർത്താൻ നിറ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
നിരക്ക് പ്രഖ്യാപിക്കുന്നതു മൂലം അതനുസരിച്ചു കൊയ്ത്തുയന്ത്രങ്ങളുടെ വാടകനിരക്ക് കുറയ്ക്കാൻ അന്യസംസ്ഥാന യന്ത്ര ഉടമകൾ നിർബന്ധിതരായിരുന്നു. നിറയുടെ യന്ത്രങ്ങൾ ആവശ്യമുള്ള കർഷകർ മേഖല കോ- ഓർഡിനേറ്റർമാരെ ബന്ധപ്പെടണം.
District News
കൊല്ലങ്കോട്: വീണ്ടും മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം നേടിയ കൊല്ലങ്കോട് ഒന്നിലെ വില്ലേജ് ഓഫീസർ ആർ. ശ്രീജയെ ആദരിച്ചു. സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീജയെ പൊന്നാടയണിയിച്ച് ആദരിച്ചു. മണ്ഡലം സെക്രട്ടറി വി. കൃഷ്ണൻകുട്ടി പരിപാടിക്ക് നേതൃത്വം നൽകി. പി. ശിവരാമൻ, എം. രതീഷ്, എം. ആറുമുഖൻ, ആർ. സനൽകുമാർ, കെ. വേലായുധൻ പ്രസംഗിച്ചു.
District News
വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്ത് വികസന സെമിനാറിന്റെ ഉദ്ഘാടനവും വികസനരേഖ പ്രകാശനവും പ്രസിഡന്റ് സി. പ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശശികല ടീച്ചർ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മോഹൻദാസ് കരട് പദ്ധതിരേഖ അവതരിപ്പിച്ചു. മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി. മഞ്ജുള, അംബിക ടീച്ചർ, ബ്ലോക്ക് മെംബർമാരായ ശ്രീനാഥ് വെട്ടത്ത്, ഐ. ഷംസുദീൻ, പഞ്ചായത്ത് മെംബർമാരായ സി. കണ്ണൻ, പി. ഗംഗാധരൻ, വി. പ്രഭാകരൻ മാസ്റ്റർ, സുനിൽ ചുവട്ടുപാടം, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ പി. ഗംഗാധരൻ, കെ. കുമാരൻ, ആസൂത്രസമിതി ഉപാധ്യക്ഷൻ ഐ. അലി, പഞ്ചായത്ത് സെക്രട്ടറി ടി.എസ്. അബിൻ, അസിസ്റ്റന്റ് സെക്രട്ടറി പി.കെ. ഉമ്മർ ഫാറൂഖ് എന്നിവർ പ്രസംഗിച്ചു. കരട് പദ്ധതി രേഖ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചർച്ച ചെയ്ത് അംഗീകാരം നൽകി.
മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട റവന്യു അവാർഡ് ജേതാവ് വടക്കഞ്ചേരി ഒന്ന് വില്ലേജ് ഓഫീസർ ടി.എസ്. ശ്രീകലയെ അഭിനന്ദിച്ചു.
District News
ആലത്തൂർ: കോർട്ട് റോഡ് മുതൽ പുതിയങ്കം തെക്കുമുറി വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തികൾ തുടങ്ങി. അഞ്ചുകോടി രൂപയുടെ പദ്ധതിയിൽ ഈ റോഡിനെ മൂന്ന് ഭാഗമായി തിരിച്ചാണ് നവീകരണം നടത്തുന്നത്. മെയിൻ റോഡിൽനിന്ന് കോർട്ട് റോഡ് തുടങ്ങുന്ന താലൂക്ക് ഓഫീസ് റോഡ് മുതൽ സ്വാതി ജംഗ്ഷൻ ദേശീയപാത വരെയാണ് ഒരുഭാഗം.
സ്വാതി ജംഗ്ഷനിലെ ദേശീയപാത കഴിഞ്ഞ് ആലത്തൂർ പഞ്ചായത്ത് ഓഫീസിന് മുൻഭാഗത്തുകൂടി ഗാന്ധിജംഗ്ഷൻ വരെയാണ് രണ്ടാം ഭാഗം. ഗാന്ധി ജംഗ്ഷനിൽനിന്ന് പെരുങ്കുളം ഒറ്റവരി ഗ്രാമംവഴി പുതിയങ്കം തെക്കുമുറിയിലെ തൃപ്പാളൂർ - ചിറ്റിലഞ്ചേരി റോഡ് വരെയാണ് മൂന്നാംഭാഗം. ഇതിൽ ആദ്യഭാഗം വരുന്ന കോർട്ട് റോഡിലെ കാനകൾ പുനർനിർമിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. രണ്ടാംഭാഗമായ സ്വാതി മുതൽ ഗാന്ധി ജംഗ്ഷൻ വരെ റോഡ് വീതി കൂട്ടിയായിരിക്കും നിർമാണം.
ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പ് ലൈൻ സ്ഥാപിച്ചതോടെയാണ് കോർട്ട് റോഡിന്റെ സ്ഥിതി മോശമായത്. ബസ് സ്റ്റാൻഡിനും ലിങ്ക് റോഡിനുമിടയിലെ ഇരുചക്രവാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടേയും പാർക്കിംഗ് ടൗണിലെ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട് . ഇതിനൊക്കെ പരിഹാരം കണ്ടാൽ മാത്രമേ റോഡ് നവീകരണം കൊണ്ട് പ്രയോജനം ലഭിക്കൂ.
District News
നെന്മാറ: തിരുവഴിയാട്, പാളിയമംഗലം, മരുതഞ്ചേരി, കരിമ്പാറ മേഖലകളിലെ ഇഞ്ചിപ്പാടങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചു.
പതിവുസമയത്തേക്കാൾ ഏകദേശം ഒരുമാസംമുൻപേയാണ് ഈ വർഷം വിളവെടുപ്പിനു തുടക്കമായത്.
പച്ച ഇഞ്ചി വിപണിയിലേക്കും ചുക്ക് നിർമാണത്തിനുമായാണ് നിലവിൽ വിളവെടുപ്പു നടക്കുന്നത്.
വിവിധതരം രോഗബാധയും കീടാക്രമണവും മൂലം ഉത്പാദനത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് പ്രദേശത്തെ പ്രമുഖ കർഷകനായ കുറുമ്പൂർ എ. ഷാഹുൽ പറഞ്ഞു. ഏക്കറിന് 45,000 മുതൽ 50,000 രൂപ വരെ പാട്ടം നൽകി ഭൂമി എടുത്താണ് കർഷകർ ഇഞ്ചികൃഷി നടത്തുന്നത്. പെരുമ്പാവൂർ, കോതമംഗലം മേഖലകളിൽ നിന്നുള്ള കർഷകരാണ് ജില്ലയിൽ വ്യാപകമായി ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷിയിറക്കിയിരിക്കുന്നത്.
മാർക്കറ്റിലേക്കുള്ള പച്ചഇഞ്ചിയുടെ നീക്കം കുറവായിരിക്കെ ഏകദേശം 90 ശതമാനം ഇഞ്ചിയും ചുക്കാക്കി വിപണനം ചെയ്യുന്നതാണ് പതിവ്.
കൂടുതൽ കാലം സൂക്ഷിക്കാനും വിപണി വില ഉയരുന്നത് വരെ സംഭരിക്കാനും കഴിയുന്നതിനാലാണ് കർഷകർ ചുക്ക് നിർമാണത്തിന് മുൻഗണന നൽകുന്നത്.
ഇപ്പോൾ വിപണിയിൽ ചുക്കിന് കിലോയ്ക്ക് 250 മുതൽ 270 രൂപ വരെയും, പച്ച ഇഞ്ചിക്ക് 45 മുതൽ 50 രൂപ വരെയും ലഭിക്കുന്നതായി വ്യാപാരികൾ അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇഞ്ചിക്കും ചുക്കിനും ഈ വർഷം വില വർധിച്ചിരിക്കുന്നത് കർഷകർക്ക് ആശ്വാസമായിട്ടുണ്ട്.
കർഷകരുടെ പാടങ്ങളിൽതന്നെ വ്യാപാരികൾ =വാഹനങ്ങളുമായെത്തി പച്ച ഇഞ്ചിയും ചുക്കും വാങ്ങുന്ന്കർഷകർക്ക് സൗകര്യമായി.
മൂന്നേക്കറിൽ ഇഞ്ചികൃഷി ചെയ്താലും രോഗബാധയും കീടാക്രമണവും മൂലം അരയേക്കർ മുതൽ ഒരേക്കർ വരെയുള്ള വിസ്തൃതിയിലെ വിളവ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നതായും കർഷകർ പറയുന്നു.
District News
പാലക്കാട്: ആധുനികസൗകര്യങ്ങളോടെ നിർമിച്ച ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് മന്ദിരം നാടിനു സമർപ്പിക്കാനൊരുങ്ങുന്നു.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സംയുക്ത പങ്കാളിത്തത്തോടെ 7.31 കോടി രൂപ ചെലവഴിച്ചാണ് ബഹുനില മന്ദിരം യാഥാർഥ്യമാക്കിയത്. ജില്ലാ പഞ്ചായത്തിന് സമീപമുള്ള 30 സെന്റ് സ്ഥലത്ത് മൂന്ന് നിലകളിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ജില്ലാ പ്ലാനിംഗ് ഓഫീസ്, സാന്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ്, ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസ് എന്നിങ്ങനെ മൂന്ന് പ്രധാന ഓഫീസുകൾ ഇവിടെ പ്രവർത്തിക്കും.
ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ ലിഫ്റ്റ്, വിശാലമായ കോണ്‍ഫറൻസ് ഹാൾ, ലൈബ്രറി, വാഹന പാർക്കിംഗ് സൗകര്യം എന്നിവയും എല്ലാ നിലകളിലും ശുചിമുറികളും കുടിവെള്ള ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.
District News
കോട്ടയം: യുഡിഎഫിനും പ്രവര്‍ത്തകര്‍ക്കും ആവേശം പകര്‍ന്ന് ജില്ലയില്‍ വിസ്മയമായി പുതുയുഗയാത്ര. നമ്മുടെ കേരളത്തെ വീണ്ടെടുക്കാന്‍ എന്ന മുദ്രവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ ജാഥ എന്നതിനപ്പുറം ജനങ്ങളെ കേട്ടും നിര്‍ദേശങ്ങള്‍ സ്വീകരിച്ചും നാടിനെ പുതുയുഗത്തിലേക്ക് നയിക്കുന്ന ചരിത്രപരമായ യാത്രയായി.
ഇടുക്കി ജില്ലയിലെ പര്യടനത്തിനു ശേഷം ഇന്നലെ രാവിലെ പാലായില്‍നിന്നു തുടങ്ങിയ സ്വീകരണം ഈരാറ്റുപേട്ടയും പൊന്കുന്നവും ചങ്ങനാശേരിയും പാമ്പാടിയും പിന്നിട്ട് കോട്ടയത്ത് എത്തിയപ്പോള്‍ രാത്രി വൈകി. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ആയിരങ്ങളാണ് ജാഥയെ സ്വീകരിക്കാനെത്തിയത്. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെയും നാട്ടുകാരെയും കൈവീശി അഭിവാദ്യം ചെയ്ത് സ്വീകരണ കേന്ദ്രത്തിലെത്തിയ പ്രതിപക്ഷ നേതാവിനെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തോളിലേറ്റിയാണ് വേദിയിലെത്തിച്ചത്.
തിരുനക്കരയില്‍ ചേര്‍ന്ന ആദ്യദിന സമാപന സമ്മേളനം ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. രണ്ടാംദിന പര്യടത്തില്‍ ഇന്നു രാവിലെ 9.30ന് ഏറ്റുമാനൂരിലും 11.30ന് കടുത്തുരുത്തിയിലും 12.30ന് വൈക്കത്തും ജാഥയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് ജാഥ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും.
പുതുയുഗയാത്ര ഇന്ന്
ഏറ്റുമാനൂര്‍ - പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനം - രാവിലെ 9.30ന്
കടുത്തുരുത്തി - കടുത്തുരുത്തി സെന്‍ട്രല്‍ മൈതാനം - രാവിലെ 11ന്, വൈക്കം - ബോട്ട് ജെട്ടി മൈതാനം - ഉച്ചയ്ക്ക് 12.30ന്. (തുടര്‍ന്ന് ജാഥ ആലപ്പുഴ ജില്ലയിലേക്ക്)
കുരിശുപള്ളിയില്‍ പ്രാര്‍ഥനയോടെ തുടക്കം
രാവിലെ 10ന് പാലാ കുരിശുപള്ളി കവലയിലെത്തി പ്രതിപക്ഷ നേതാവ് കുരിശുപള്ളിയില്‍ നേര്‍ച്ചയിട്ടു പ്രാര്‍ഥിച്ചാണ് ജാഥ ആരംഭിച്ചത്. തുടര്‍ന്ന് ആശുപത്രി കവലയില്‍നിന്ന് എത്തിച്ചേര്‍ന്ന റാലിക്കൊപ്പമുണ്ടായിരുന്ന തുറന്ന വാഹനത്തില്‍ കയറി. മാണി സി. കാപ്പന് എംഎല്‍എയും മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനുവും സതീശനൊപ്പം വാഹനത്തിലുണ്ടായിരുന്നു. ജാഥാ ക്യാപ്റ്റനും നേതാക്കളും സമ്മേളന നഗരിയായ പുഴക്കര മൈതാനത്ത് എത്തിയപ്പോൾ പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് സതീശനെ വേദിയിലെത്തിച്ചത്. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മാണി സി. കാപ്പന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചതിനു പിന്നാലെ വി.ഡി. സതീശന് പ്രസംഗിച്ചു.
ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് പുതുപ്പള്ളിയില്‍
പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിലെത്തിയ ജാഥയ്ക്ക് ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആവേശ സ്വീകരണമാണ് നല്‍കിയത്. ആലാംപള്ളിയില്‍ നിന്നും ജാഥയെ സ്വീകരിച്ചാനയിച്ചു. പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച സതീശന് ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ വികസന പദ്ധതികള്‍ എടുത്തുപറഞ്ഞു.
കേരളത്തിന്റെ പ്രതീക്ഷ യുഡിഎഫിൽ: ശശി തരൂര്‍
കോട്ടയം: കേരള മോഡല്‍ കടത്തിന്റെ മോഡലായെന്നും വെറും കടംവാങ്ങല്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എഐസിസി വര്‍ക്കിംഗ് കമ്മിറ്റിയംഗം ഡോ. ശശി തരൂര്‍ എംപി. പുതുയുഗ യാത്രയുടെ ജില്ലയിലെ ആദ്യദിന പര്യടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശി തരൂര്‍. കേരളത്തിന്റെ പ്രതീക്ഷ യുഡിഎഫിലാണ്. യുഡിഎഫ് വന്നാല്‍ നിക്ഷേപ സൗഹൃദവും സംരക്ഷണവും നല്‍കും. ഇതിനായി ഇന്‍വെസ്റ്റ്മെന്റ് പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കും. ഇത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും ശശി തരൂര്‍ പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കര്‍ണാടക മന്ത്രിയും എഐസിസി നിരീക്ഷകനുമായ കെ.ജെ.ജോര്‍ജ്, എംപിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹനാന്, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, വി.കെ. ശ്രീകണ്ഠന്, എംഎല്‍എമാരായ മോന്‍സ് ജോസഫ്, അന്‍വര്‍ സാദത്ത്, യുഡിഎഫ് ജില്ലാ ചെയര്മാന് ഇ.ജെ. ആഗസ്തി, കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദീപികയെ പരാമര്‍ശിച്ച് ശശി തരൂര്‍
കോട്ടയം: മലയാളത്തിന്റെ ആദ്യപത്രമായ ദീപികയെ പരാമര്‍ശിച്ച് ഡോ. ശശി തരൂര്‍. അക്ഷര നഗരിയായ കോട്ടയത്തെക്കുറിച്ച് പറഞ്ഞാണ് ശശി തരൂര്‍ പ്രസംഗം ആരംഭിച്ചത്. അക്ഷരനഗരം, കേരളത്തിലെ ആദ്യ കലാലയമായ സിഎംഎസ് കോളജ് എന്നിവ പറഞ്ഞതിനു ശേഷം മലയാളത്തിലെ ആദ്യ പത്രമായ ദീപികയുടെ കേന്ദ്രമാണ് കോട്ടയമെന്നും ശശിതരൂര്‍ പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള ജില്ലയാണ് കോട്ടയമെന്നും ഇന്ത്യയുടെ പ്രഥമ പൗരനായ കെ.ആര്. നാരായണനെ സംഭാവന ചെയ്യാനും കോട്ടയത്തിനു കഴിഞ്ഞെന്നു ശശി തരൂര്‍ പ്രസംഗത്തില്‍ പറഞ്ഞു.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവില്‍
പണം നിറയ്ക്കും: വി.ഡി. സതീശന്
കോട്ടയം: ഇടതു ഭരണത്തില്‍ പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് യുഡിഎഫ് വന്നാല്‍ പണംകൊണ്ടു നിറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പുതുയുഗയാത്രയുടെ കോട്ടയത്തെ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു സതീശന്. ജനങ്ങളുടെ ഹൃദയാഭിലാഷങ്ങള്‍ നെഞ്ചിലേറ്റിയ മുന്നണിയാണ് യുഡിഎഫ്.
തെരഞ്ഞെടുപ്പില്‍ ഇടതു ഭരണത്തിന് അന്ത്യം കുറിക്കും. യുഡിഎഫിന്റെ പുതുയുഗപ്പിറവി ഉണ്ടാകും. ഇരുണ്ടകാലം എന്നു പറഞ്ഞ് എല്‍ഡിഎഫ് നടത്തുന്ന പ്രചാരണം കഴിഞ്ഞ 10 വര്‍ഷത്തിനാണ് ചേരുന്നതെന്നും സതീശന് കുറ്റപ്പെടുത്തി. ഇടതു ഭരണം കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ത്തു. ആറുലക്ഷം കോടി ബാധ്യത കേരളത്തിന്റെ തലയില്‍ കെട്ടിവച്ചിട്ടാണ് ഈ സര്‍ക്കാര്‍ ഭരണം വിട്ടുപോകുന്നത്.
ഇന്ത്യയില്‍ വിലക്കയറ്റമുളള ഒന്നാമത്തെ സംസ്ഥാനമാണ് കേരളം. വിപണിയില്‍ ഇടപെടേണ്ട സപ്ലൈകോയ്ക്ക് കോടിക്കണക്കിനു രൂപയാണ് കുടിശികയായി നല്‍കാനുള്ളത്. ആശുപത്രികളില്‍ മരുന്നില്ല. ആരോഗ്യകേരളം വെന്റിലേറ്ററിലാണ്. അഞ്ചു വര്‍ഷക്കാലമാണ് വയറ്റില്‍ കത്രിക കിടന്നത്. യുഡിഎഫ് വന്നാല്‍ ആരോഗ്യകേരളത്തെ ആരോഗ്യവതിയാക്കും. യുഡിഎഫ് സംഘടിപ്പിച്ച മെഡിക്കല്‍ കോണ്‍ക്ലേവിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കും. നിക്ഷേപകരെ എയര്‍പോര്‍ട്ടില്‍ പോയി സ്റ്റേറ്റ് കാറില്‍ കൊണ്ടുവന്ന് എല്ലാ സഹായവും ചെയ്യും. എല്‍ഡിഎഫ് എവിടെ പരാജയപ്പെടുത്തിയോ അവിടെ യുഡിഎഫ് വിജയിപ്പിക്കും. എവിടെ തകര്‍ത്തോ അവിടെ യുഡിഎഫ് പുനര്ജനിപ്പിക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു.
"റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ പാലാ സംരക്ഷിക്കും;
ചെയര്‍പേഴ്സണെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് കരുതേണ്ട'
മാണി സി. കാപ്പൻ യുഡിഎഫിലെ പ്രമുഖ നേതാവാണെന്നും ഇത്തവണ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ പാലാ സംരക്ഷിക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു. ഭൂരിപക്ഷം വര്ധിപ്പിക്കില്ലേയെന്ന് പ്രവര്‍ത്തകരോട് പല തവണ ചോദിച്ച പ്രതിപക്ഷ നേതാവിന് യേസ് എന്നു മറുപടിയും ലഭിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനുവിനെതിരേയുള്ള സൈബര്‍ ആക്രമണത്തിനു നേരേയും സതീശന് രൂക്ഷമായി പ്രതികരിച്ചു.
ഞങ്ങളുടെ കൊച്ചാണ് ദിയാ ബിനുവെന്നും ഒറ്റതിരിഞ്ഞാക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹര്‍ഷാരവത്തോടെയാണ് സദസ് പ്രസംഗത്തെ സ്വീകരിച്ചത്.
നട്ടുച്ച വെയിലത്തും ആവേശം ചോരാതെ
നിശ്ചയിച്ചതിലും വൈകി ഉച്ചകഴിഞ്ഞ് ഒന്നോടെയാണ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പൊന്‍കുന്നത്ത് ജാഥ എത്തുന്നത്. ഗവണ്മെന്റ് സ്കൂള്‍ ജംഗ്ഷനില്‍ നിന്നും മാലപ്പടക്കവും വാദ്യമേളങ്ങളും ചേര്‍ന്നുനിന്ന അന്തരീക്ഷത്തില്‍ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. രാജേന്ദ്രമൈതാനത്തായിരുന്നു സമ്മേളനം. ആന്റോ ആന്റണി, ജിജി അഞ്ചാനി, ജി. ജീരാജ് തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. തുടര്‍ന്ന് പൊന്‍കുന്നം ലീലാമഹല്‍ ഹോട്ടലില്‍ നിന്നും ഉച്ചഭക്ഷണവും തുടര്‍ന്ന് അല്പസമയത്തെ വിശ്രമത്തിനും ശേഷം അടുത്ത സ്വീകരണ കേന്ദ്രമായ ചങ്ങനാശേരിയിയിലേക്ക്.
"പൂഞ്ഞാറില്‍
എംഎല്‍എയെ
സ്വീകരിക്കാന്‍ താന്‍ എത്തും'
11.30ന് ഉച്ചവെയിലിന്റെ കാഠിന്യത്തിലാണ് ജാഥ ഈരാറ്റുപേട്ട വടക്കേക്കര പോലീസ് സ്റ്റേഷന് ജംഗ്ഷനിലെത്തിയത്. തുറന്ന വാഹനത്തില്‍ വാദ്യമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ പൊതുസമ്മേളന നഗരിയായ സെന്‍ട്രല്‍ ജംഗ്ഷനിലെത്തിച്ചേര്ന്ന് പ്രതിപക്ഷ നേതാവിനെ തോളിലേറ്റിയാണ് പ്രവര്‍ത്തകര്‍ വേദിയിലെത്തിച്ചത്.
വേദിയിലെത്തിയ വി.ഡി. സതീശന് അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പൂഞ്ഞാറില്‍നിന്ന് ഒരു യുഡിഎഫ് എംഎൽഎ ഉണ്ടാവണമെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നതായും പൂഞ്ഞാറിലെ യുഡിഎഫ് എംഎല്‍എയെ ഇതേപോലെ തോളിലേറ്റി സ്വീകരിക്കാന്‍ താന്‍ നേരിട്ടെത്തുമെന്നും പറഞ്ഞു.ആന്റോ ആന്റണി എംപി, ബെന്നി ബഹനാന് എംപി, ടോമി കല്ലാനി തുടങ്ങിയവര്‍ ഈരാറ്റുപേട്ടയില്‍ പ്രസംഗിച്ചു.
District News
മാര്‍ക്സിസ്റ്റ് ഭരണത്തില്‍ കേരളം പിന്നോട്ടു പോയെന്നും കേരളത്തിലുണ്ടായ വികസനങ്ങള്‍ കോണ്‍ഗ്രസ് ഗവണ്മെന്റുകളുടെ കാലത്തുണ്ടായതാണെന്നും കര്‍ണാടക മന്ത്രിയും എഐസിസി നിരീക്ഷകനുമായ കെ.ജെ. ജോര്‍ജ്. പുതുയുഗയാത്രയുടെ കോട്ടയത്തെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
ദേശീയ പാതയെ ആദ്യം എതിര്‍ത്തവര്‍ ഇപ്പോഴാണ് സ്ഥലം ഏറ്റെടുക്കലുമായി നടക്കുന്നത്. കേരളത്തില്‍ യുവാക്കള്‍ക്കു തൊഴില്‍ ലഭിക്കുന്നില്ല. ഇതുമൂലം യുവാക്കള്‍ നാടുവിടുകയാണ്. ഇതിനെല്ലാം പരിഹാരമുണ്ടാകണമെങ്കില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും മന്ത്രി പറഞ്ഞു.
District News
ഗാന്ധിനഗർ: സർക്കാർ അധ്യാപക ഡോക്ടർമാരുടെ ഡിമാൻഡുകൾ പരിഗണിക്കാൻ തയാറാകാതെ വന്നതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരുടെ സമരം തുടരുന്നു. കഴിഞ്ഞ ദിവസം കെജിഎംസിടിഎ നേതാക്കൾ മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി ചർച്ച നടത്തിയെങ്കിലും ചർച്ച പരാജയപ്പെട്ടതിനാൽ രോഗികളുടെ ദുരിതം തുടരുകയാണ്.
ഒപി ബഹിഷ്കരണത്തോടൊപ്പം ശസ്ത്രക്രിയയിൽനിന്ന് അധ്യാപക ഡോക്ടർമാർ വിട്ടുനിൽക്കാൻ തുടങ്ങിയതോടെ ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾ വേദന തിന്നുന്നത് തുടരേണ്ടി വന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നും എല്ലാ ദിവസം ആയിരക്കണക്കിന് രോഗികളാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്നത്. പലരും ആശുപത്രിയിലെത്തുമ്പോഴാണ് വിദഗ്ധ ഡോക്ർമാർ സമരത്തിലാണെന്ന വിവരം അറിയുന്നത്. രാവിലെ മുതൽ ജനറൽ മെഡിസിൻ, ഓർത്തോ, സർജറി തുടങ്ങിയ വിവിധ വിഭാഗം ഒപികളിൽ വൻ തിരക്കാണ് നേരിടുന്നത്.
ജൂണിയർ ഡോക്ടർമാർ, പിജിക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് ഒപിയുടെ പ്രവർത്തനം നടക്കുന്നത്. ഒപികളിൽ അധ്യാപക ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് മതിയായ ചികിത്സ കിട്ടാതെ രോഗികൾക്ക് മടങ്ങേണ്ടി വരുന്നു.
ദൂരെ സ്ഥലങ്ങളിൽ നിന്നും വരുന്നവരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. നെഫ്രോളജി, ന്യൂറോളജി, യൂറോളജി, ഗൈനക്കോളജി എന്നിവിടങ്ങളിലെ ഒപികളിൽ അധ്യാപക ഡോക്ടർമാരുടെ അഭാവം നേരിടുന്നത് രോഗികൾക്ക് തുടർ ചികിത്സ മതിയായ തരത്തിൽ ലഭിക്കുന്നതിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ വിഭാഗങ്ങളിൽ ഒപി ദിവസങ്ങളിലും വലിയ തിരക്കാണ് അനുഭപ്പെടുന്നത്.
District News
ചങ്ങനാശേരി: ബാലികയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 113 വര്‍ഷം കഠിനതടവും 3,25,000 രൂപ പിഴയും വിധിച്ച് കോടതി. തൃശൂര്‍ സ്വദേശിയായ വി.എസ്. ബബീഷിനെ(43)യാണ് കോടതി ശിക്ഷിച്ചത്.
മണിമല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് പി.എസ്. സൈമ ശിക്ഷ വിധിച്ചത്. അതിജീവിതയുടെ രണ്ടാനച്ഛനായ പ്രതി 12 വയസില്‍ താഴെമാത്രം പ്രായമുള്ള അതിജീവിതയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പിഴ ഒടുക്കാന്‍ പ്രതി തയാറായില്ലെങ്കില്‍ ഏഴു വര്‍ഷവും ആറു മാസവും അധിക തടവ് അനുഭവിക്കണമെന്നും പിഴത്തുക അതിജീവിതയ്ക്ക് നല്കുവാനും കോടതി വിധിയില്‍ പ്രസ്താവിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. മനോജ് ഹാജരായി.
District News
എടത്വ: വേനല്‍ മഴ എത്തിയിട്ടും പാണ്ടി പുത്തനാറിലെ ആഴംകൂട്ടല്‍ പദ്ധതി എങ്ങുമെത്തിയില്ല. നദി പകുതിയിലേറെ നികന്ന നിലയിൽ. പദ്ധതി ആസൂത്രണം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ മെല്ലപ്പോക്ക് നയം തുടരുന്നതായി നാട്ടുകാർ. കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുന്ന പാണ്ടി പുത്തനാറ്റിൽ എക്കലും ചെളിയും അടിഞ്ഞു നികന്ന് പുല്ലും കടകലും വളര്‍ന്ന് ഗതാഗതം വരെ നിലയ്ക്കുന്ന അവസ്ഥയാണുള്ളത്. പാണ്ടി ജെട്ടി മുതല്‍ കിഴക്കോട്ട് 600 മീറ്ററിലേറെ നദിയുടെ മധ്യഭാഗംവരെ നികന്നു കിടക്കുകയാണ്. സര്‍വ്വീസ് ബോട്ടുകളുടെ യാത്രപോലും ദുരിതത്തിലായിത്തീര്ന്നിരിക്കുകയാണ്.
പമ്പാനദിയില്‍ നിന്ന് നേരിട്ട് വെള്ളം ഒഴുകിയെത്തുന്ന പാണ്ടി പുത്തനാര്‍ നികരുന്നതിനാല് വെള്ളപ്പെക്ക സീസണില്‍ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരും. ഇതോടെ കോഴിമുക്ക്, മരിയാപുരം, പോച്ച, പാണ്ടി, ചെക്കിടിക്കാട്, പച്ച, കേളമംഗലം, തകഴി പ്രദേശങ്ങളില്‍ ജലം ഒഴുകിപ്പോകാന്‍ കാലതാമസം നേരിടുകയും പ്രദേശം വെള്ളത്തിലാകുകയും ചെയ്യും.
കഴിഞ്ഞ മഴക്കാലത്ത് ഈ പ്രദേശങ്ങളില്‍ ആഴ്ചകളോളം വെള്ളം കെട്ടിനില്ക്കുകയും നിരവധി സ്കൂള്‍ പ്രവൃത്തി ദിനങ്ങള്‍ തടസ്സപ്പെടുകയും ഗ്രാമവാസികള്‍ ഒറ്റപ്പെടുകയും ചെയ്തിരുന്നു. ഭരണ-പ്രതിപക്ഷ മുന്നണിയിലെ നിരവധി എംഎല്‍എമാര്‍ പ്രതിനിധാനം ചെയ്യുന്ന അപ്പര്‍ കുട്ടനാട്ടില്‍ പാണ്ടി പുത്തനാറിന്റെ ആഴംകൂട്ടല്‍ പദ്ധതി ജനപ്രതിനിധികള്‍ പാടേ മറന്ന മട്ടാണ്. വേനല്‍ മഴ എത്തിയതോടെ പ്രദേശവാസികള്‍ വീണ്ടും ആശങ്കയില്‍ എത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടനാടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളില്‍ വേനല്‍ മഴ ശക്തിയായി അനുഭവപ്പെട്ടിരുന്നു. വീണ്ടുമൊരു വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് അപ്പര്‍ കുട്ടനാട്ടുകാര്‍ നേരിടുന്നത്. 2018-ലെ പ്രളയത്തിന് മുഖ്യകാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തില്‍ പ്രളയാനന്തരം കുട്ടനാട്ടിലെ ജലാശയങ്ങളുടെ ആഴംകൂട്ടല്‍ പദ്ധതിക്ക് ഒന്നാം പിണറായി സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരുന്നു.
പ്രളയാനന്തരം അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റില്‍ പ്രധാന നദികളിലേയും തോടുകളിലേയും ആഴംകൂട്ടല്‍ പദ്ധതിക്ക് രണ്ടാം കുട്ടനാട് പാക്കേജില്‍ ഫണ്ട് വകകൊള്ളിച്ചു. തുടക്കത്തില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി ക്രമേണ നിലച്ചിരുന്നു. വേനല്‍ മഴ ശക്തി പ്രാപിക്കുന്നതിന് മുന്‍പ് പാണ്ടി പുത്തനാറ് ആഴംകൂട്ടി വെള്ളം സുഗമമായി ഒഴുക്കി വിടാനുള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പാണ്ടി പുത്തനാറിന്റെ ഇരുകരയും നികന്നതോടെ ഏറെ പ്രതിസന്ധി നേരിടുന്നത് കര്‍ഷകരാണ്. ചെക്കിടിക്കാട് നന്നാട്ടുമാലി പാടത്ത് കൃഷിക്കാവശ്യമായ വളം ഇറക്കാനും വിളവെടുപ്പിന് കൊയ്ത്ത് യന്ത്രം എത്തിക്കാനും വിളവെടുത്ത നെല്ല് വള്ളത്തില്‍ കയറ്റാനും ബുദ്ധിമുട്ട് നേരിടുകയാണ്. പുത്തനാറ്റിലെ ചെളി നീക്കിയാല്‍ മാത്രമേ വള്ളം പാടത്തിന്റെ ബണ്ടില്‍ അടുക്കാന്‍ കഴിയൂ. അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകനായ സണ്ണിക്കുട്ടി നന്നാട്ടുമാലിലും പറയുന്നത്..
District News
എടത്വ: 2026-27 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായ എടത്വ പഞ്ചായത്തില്‍ വികസന സെമിനാര്‍ നടന്നു. കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ജില്ല പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാര്‍ കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു. കാര്‍ഷിക മേഖലയ്ക്കും മാലിന്യ സംസ്കരണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പദ്ധതിരേഖ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോര്‍ജ് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഷമ സുധാകരന്, ബ്ലോക്ക് മെംബർ വി.കെ. സേവ്യർ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സെബാസ്റ്റ്യന്‍ അലക്സ്, ഫാന്‍സി ആന്റണി, മെംബർമാരായ ദീപ ഗോപകുമാർ, ജിന്‍സി ജോളി, മനോജ് മാത്യു, ആലീസ് ഫിലിപ്പ്, അഡ്വ. മോന്‍സി സോണി, സുശീല കുഞ്ഞച്ചൻ, അനിത ശശിധരന്, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ ജെ.റ്റി. റാംസെ, സെക്രട്ടറി എസ്. വിനി, സിഡിഎസ് ചെയര്‍പേഴ്സണ്‍ സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു.
മിനി സിവില്‍ സ്റ്റേഷന്, ആധുനിക സൗകര്യത്തോടു കൂടിയ ഓഡിറ്റോറിയം എന്നിവ എടത്വ പഞ്ചായത്തില്‍ അനിവാര്യമാണെന്നും, പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എം.പി. പറഞ്ഞു.
നിര്‍വഹണ ഉദ്യോഗസ്ഥർ, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ആശ വര്‍ക്കേഴ്സ്, അങ്കണവാടി ടീച്ചേഴ്സ്, കുടുംബശ്രീ അംഗങ്ങൾ, ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
District News
എടത്വ: എടത്വ പഞ്ചായത്ത വികസന സെമിനാര്‍ ബഹിഷ്കരിച്ച് എല്‍ഡിഎഫ്. പ്രതിഷേധയോഗം സംഘടിപ്പിച്ചു. കമ്മിറ്റി തീരുമാനപ്രകാരം എംപി മുതല്‍ താഴോട്ടുള്ള എല്ലാ ജനപ്രതിനിധികളെയും വികസന സെമിനാറിന് വിളിക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ കോണ്‍ഗ്രസിന്റെ ഭരണസമിതി കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിനെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രനെയും ഒഴിവാക്കി സെമിനാര്‍ രാഷ്ട്രീയയോഗം ആക്കി മാറ്റി എന്നാരോപിച്ചാണ് എല്‍ഡിഎഫ് എടത്വ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെമിനാര്‍ ബഹിഷ്കരിക്കുകയും പ്രതിഷേധയോഗം സംഘടിപ്പിക്കുകയും ചെയ്തത്. പഞ്ചായത്ത് സെക്രട്ടറി ജസ്റ്റസ് ശാമുവേല്‍ ഉദ്ഘാടനം ചെയ്തു.
എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജീമോന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സിപിഐ (എം) ഏരിയ സെന്റര്‍ അംഗം റെജി പി. വര്‍ഗീസ്, ബിജു മുളപ്പഞ്ചേരി, പി.എം. ഉത്തമന്, അജി കോശി, സുജാത വിജയന്, ലില്ലി ബാബു, പി.കെ. റെജി, ബിബിന്‍ വര്‍ഗീസ്, പി.വി. ഹരി, സിപിഐ എടത്വ എല്‍സി സെക്രട്ടറി റ്റി.എസ്. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.